പുതിയ ലോഗോയുമായി ബിഎംഡബ്ല്യു; നിരാശരായി ഉപഭോക്താക്കള്‍
2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയ്ക്ക് മുന്നോടിയായി ബിഎംഡബ്ല്യുവിന്റെ പുതിയ ലോഗോ ഒരുങ്ങി. വരാനിരിക്കുന്ന ബിഎംഡബ്ല്യു 8 സീരീസ്, ബിഎംഡബ്ല്യു X7, ബിഎംഡബ്ല്യു i8, ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍, ബിഎംഡബ്ല്യു 7 സീരീസ് കാറുകളില്‍ പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ ഇടംപിടിക്കും.

ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്കുള്ള ബിഎംഡബ്ല്യുവിന്റെ പുതിയ കയ്യൊപ്പാണ് ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പ്രൗഢി വിളിച്ചോതുന്ന എലൈറ്റ് മോഡലുകളില്‍ മാത്രമാണ് പുതിയ ലോഗോ ഒരുങ്ങുക.

ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിഎംഡബ്ല്യുവിന്റെ ആദ്യ ലോഗോ പ്രത്യക്ഷപ്പെടുന്നത്. 'ബയെറിഷെ മോട്ടോറന്‍ വെര്‍ക്ക' എന്ന കമ്പനിയുടെ ജര്‍മ്മന്‍ നാമത്തിനൊപ്പാണ് ലോഗോ നിറഞ്ഞ് നിന്നതും.

ഇതേ പാരമ്പര്യത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോ.
Recommended Video


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇതേ ബ്ലാക് ആന്‍ഡ് വൈറ്റ് ലോഗോയിലാണ് ബിഎംഡബ്ല്യു കാറുകള്‍ അണിനിരന്നത്. എന്നാല്‍ കാലഘട്ടത്തിനൊത്ത പരിണാമം ലോഗോയിലും സംഭവിച്ചു.

ബിഎംഡബ്ല്യുവിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോഗോകളെ കമ്പനി ഒരേസമയം ഉപയോഗിക്കുന്നത്.
എന്തായാലും പുതിയ ലോഗോയെ ഉപഭോക്താക്കളും ആരാധകരും എങ്ങനെ സ്വീകരിക്കുമെന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

ഫ്‌ളാഗ്ഷിപ്പ് കാറുകള്‍ക്ക് മാത്രമായുള്ള ബിഎംഡബ്ല്യുവിന്റെ വേര്‍തിരിവ്, താഴെത്തട്ടിലുള്ള ഉപഭോക്താക്കളില്‍ ഇതിനകം നിരാശ പടര്‍ത്തി കഴിഞ്ഞു.


Click it and Unblock the Notifications








