ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

Written By:

2017 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ഇത്തവണ അണിനിരക്കാനിരിക്കുന്നത് ഒരുപിടി പുത്തന്‍ താരോദയങ്ങളാണ്. ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയിലേക്കായി ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ കാത്ത് വെച്ചിരിക്കുന്ന ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍, ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിലേക്കാണ് ഇന്ന് ഏവരുടെയും ശ്രദ്ധ.

ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

2012 ല്‍ ബിഎംഡബ്ല്യു കാഴ്ചവെച്ച i8 സ്‌പൈഡര്‍ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് i8 റോഡ്‌സ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്. 2018 ഓടെ, i8 ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനൊപ്പം i8 റോഡ്‌സ്റ്ററും വിപണിയില്‍ ലഭ്യമാകും.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

നേരത്തെ, വരവിലേക്കുള്ള സൂചന നല്‍കിയ i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ ബിഎംഡബ്ല്യു പുറത്ത് വിട്ടിരുന്നു. i8 റോഡ്സ്റ്ററിന്റെ സാങ്കേതിക ഫീച്ചറുകളില്‍ ടീസര്‍ ഏറെ വെളിച്ചം വീശുന്നില്ലെങ്കിലും, മോഡലില്‍ ബട്ടര്‍ഫ്ളൈ ഡോറുകളാണ് ഇടംപിടിക്കുന്നതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തി.

ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

ഫാബ്രിക്കില്‍ ഒരുക്കിയ റിമൂവബിള്‍ റൂഫ്ടോപും ബിഎംഡബ്ല്യു i8 റോഡ്സ്റ്ററിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

ഫോള്‍ഡിംഗ് റൂഫിനെ ഉള്‍ക്കൊള്ളുന്ന അഗ്രസീവ് ഹംപാണ് i8 റോഡ്സ്റ്ററിന്റെ റിയര്‍ എന്‍ഡില്‍ ശ്രദ്ധേ നേടുന്നത്. മികവാര്‍ന്നതും കരുത്തുറ്റതുമായ ചാസിയും, വലുപ്പമേറിയ ബാറ്ററിയും റോഡ്സ്റ്ററില്‍ ഇടംപിടിക്കുന്നു.

ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 400 bhp കരുത്താകും i8 റോഡ്സ്റ്റര്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. നിലവില്‍ വില്‍പനയിലുള്ള i8 എഞ്ചിന്‍, 357 bhp കരുത്താണ് പുറപ്പെടുവിക്കുന്നത്.

ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും

നേരത്തെ, സെപ്തംബറില്‍ വെച്ച് നടക്കുന്ന ഫ്രാങ്ക്ഫട്ട് ഓട്ടോ ഷോയില്‍ i8 റോഡ്സ്റ്ററിനെ ബിഎംഡബ്ല്യു അണിനിരത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW To Debut i8 Roadster At Los Angeles Auto Show. Read in Malayalam.
Story first published: Thursday, August 10, 2017, 10:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark