വരവിന് മുന്നോടിയായി ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ എത്തി

By Dijo Jackson

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പ്രൗഢ ഗാംഭീര്യത വിളിച്ചോതുന്ന ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കാനിരിക്കെ, കാറിന്റെ ആദ്യ ടീസര്‍ എത്തി. i8 ല്‍ ബിഎംഡബ്ല്യു നല്‍കുന്ന ടോപ് വേരിയന്റാണ് റോഡ്‌സ്റ്റര്‍.

വരവിന് മുന്നോടിയായി ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ എത്തി

i8 റോഡ്‌സ്റ്ററിന്റെ സാങ്കേതിക ഫീച്ചറുകളില്‍ ടീസര്‍ ഏറെ വെളിച്ചം വീശുന്നില്ലെങ്കിലും, മോഡലില്‍ ബട്ടര്‍ഫ്‌ളൈ ഡോറുകളാണ് ഇടംപിടിക്കുന്നതെന്ന് ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

വരവിന് മുന്നോടിയായി ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ എത്തി

ഫാബ്രിക്കില്‍ ഒരുക്കിയ റിമൂവബിള്‍ റൂഫ്‌ടോപും ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. വരാനിരിക്കുന്ന i8 ഫെയ്‌സ്‌ലിഫ്റ്റിന്റെ പശ്ചാത്തലത്തിലാണ് ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററും എത്തുന്നത്.

വരവിന് മുന്നോടിയായി ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ എത്തി

ഫോള്‍ഡിംഗ് റൂഫിനെ ഉള്‍ക്കൊള്ളുന്ന അഗ്രസീവ് ഹംപാണ് i8 റോഡ്‌സ്റ്ററിന്റെ റിയര്‍ എന്‍ഡില്‍ ശ്രദ്ധേ നേടുന്നത്.

വരവിന് മുന്നോടിയായി ബിഎംഡബ്ല്യു i8 റോഡ്‌സ്റ്ററിന്റെ ടീസര്‍ എത്തി

മികവാര്‍ന്നതും കരുത്തുറ്റതുമായ ചാസിയും, വലുപ്പമേറിയ ബാറ്ററിയും റോഡ്‌സ്റ്ററില്‍ ഇടംപിടിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 400 bhp കരുത്താകും i8 റോഡ്‌സ്റ്റര്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

നിലവില്‍ വില്‍പനയിലുള്ള i8 എഞ്ചിന്‍, 357 bhp കരുത്താണ് പുറപ്പെടുവിക്കുന്നത്.

2018 ഓടെ രാജ്യാന്തര വിപണിയില്‍ ബിഎംഡബ്ല്യു i8 റോഡ്‌സ്റ്റര്‍ അവതരിക്കും. സെപ്തംബറില്‍ വെച്ച് നടക്കുന്ന ഫ്രാങ്ക്ഫട്ട് ഓട്ടോ ഷോയില്‍ i8 റോഡ്‌സ്റ്ററിനെ ബിഎംഡബ്ല്യു അണിനിരത്തുമെന്ന് സൂചനയുണ്ട്.

Article Published On: Tuesday, July 4, 2017, 14:40 [IST]
English summary
BMW i8 Roadster Teased — To Arrive In 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X