X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

By Dijo Jackson

X5, X6 എസ്‌യുവികള്‍ക്ക് പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ പാക്കേജുമായി ബിഎംഡബ്ല്യു. പുതിയ X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുകള്‍ ബിഎംഡബ്ല്യു നിരയില്‍ ഡിസംബര്‍ മാസത്തോടെ അണിനിരക്കും. യൂറോപ്യന്‍ വിപണിയിലാണ് പുതിയ പതിപ്പുകള്‍ ആദ്യം എത്തുക.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

നിലവിലുള്ള എം സ്‌പോര്‍ട് പാക്കേജില്‍ ഒരുങ്ങുന്നതാണ് ബിഎംഡബ്ല്യു X5 സ്‌പെഷ്യല്‍ എഡിഷന്‍. ഹീറ്റഡ് ഫ്രണ്ട് സീറ്റുകളും, ദക്കോട്ട ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും പുതിയ പതിപ്പിന്റെ വിശേഷങ്ങളാണ്. ഡാര്‍ക്ക് ഗ്രെയ്/ബ്ലാക് കളര്‍ ഓപ്ഷനുകള്‍ X5 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്റീരിയറില്‍ ബിഎംഡബ്ല്യു ലഭ്യമാക്കും.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

ഇതിന് പുറമെ ബിഎംഡബ്ല്യുവിന്റെ എക്‌സ്‌ക്ലൂസീവ് മെറീനോ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും ഓപ്ഷനലായി ഉപഭോക്താക്കള്‍ക്ക് നേടാം. അഞ്ച് വ്യത്യസ്ത നിറഭേദങ്ങളിലാണ് മെറീനോ അപ്‌ഹോള്‍സ്റ്ററി ലഭ്യമാവുക.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

സണ്‍ പ്രൊട്ടക്ഷന്‍ ഗ്ലാസ്, മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും പുതിയ സെപ്ഷ്യല്‍ എഡിഷനില്‍ ഒരുങ്ങും.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

M50d വേരിയന്റ് ഒഴികെ മറ്റ് X5 വേര്‍ഷനുകളില്‍ എല്ലാം പുതിയ X5 സ്‌പെഷ്യല്‍ എഡിഷന്‍ പാക്കേജിനെ ഉപഭോക്താക്കള്‍ക്ക് നേടാം.

Recommended Video

2017 Mercedes-Benz GLC AMG 43 Coupe Launched In India | In Malayalam - DriveSpark മലയാളം
X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

എം സ്‌പോര്‍ട് പാക്കേജാണ് X6 ല്‍ ബിഎംഡബ്ല്യു ഒരുക്കുക. എക്‌സ്‌ക്ലൂസീവ് ലോങ്ങ് ബീച്ച് ബ്ലൂ മെറ്റാലിക് കളര്‍ ഓപ്ഷനാണ് എം സ്‌പോര്‍ട് എഡിഷന്റെ പ്രധാന ഹൈലൈറ്റ്.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

അതേസമയം നിലവിലുള്ള കാര്‍ബണ്‍ ബ്ലാക്, മിനറല്‍ വൈറ്റ് കളര്‍ ഓപ്ഷനുകളും പുതിയ പാക്കേജില്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 20 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകളും എം സ്‌പോര്‍ട് എഡിഷന്റെ എക്‌സ്‌ക്ലൂസീവ് ഫീച്ചറാണ്.

X5 സ്‌പെഷ്യല്‍ എഡിഷന്‍, X6 എം സ്‌പോര്‍ട് എഡിഷനുമായി ബിഎംഡബ്ല്യു

M50d വേരിയന്റില്‍ ഒഴികെ മറ്റ് X6 വേര്‍ഷനുകളില്‍ എല്ലാം എം സ്‌പോര്‍ട് എഡിഷന്‍ ലഭ്യമാകും.

More from DriveSpark

Article Published On: Wednesday, October 11, 2017, 16:11 [IST]
English summary
BMW X5 ‘Special Edition’ & X6 ‘M Sport Edition’ Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X