ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

Written By:

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ എസ്‌യുവി, ബിഎംഡബ്ല്യു X7 ഐപെര്‍ഫോര്‍മന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് എസ്‌യുവിയായി X7 ഐപെര്‍ഫോര്‍മന്‍സിനെ ബിഎംഡബ്ല്യു അവതരിപ്പിക്കും.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

ബിഎംഡബ്ല്യുവിന്റെ ആദ്യ 7 സീറ്റര്‍ എസ് യുവിയാണ് X7 ഐപെര്‍ഫോര്‍മന്‍സ്. ഭീമാകരമായ കിഡ്‌നി ഗ്രില്ലും, ആഗ്രസീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും, എയര്‍ ഇന്‍ടെയ്ക്കുകളും, 23 ഇഞ്ച് അലോയ് വീലുകളുമെല്ലാം ബിഎംഡബ്ല്യു X7 ഐപെര്‍ഫോര്‍മന്‍സിന്റെ വിശേഷങ്ങളാണ്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

വെട്ടിയൊതുക്കിയ റിയര്‍ എന്‍ഡിന് ലഭിച്ച വലിയ ഗ്ലാസ് ഹൗസ്, X7 കോണ്‍സെപ്റ്റ് എസ്‌യുവിയില്‍ കൗതുകമുണര്‍ത്തുന്നതാണ്. രണ്ട് സീറ്റുകള്‍ വീതമുള്ള മൂന്ന് നിരയാണ് കോണ്‍സെപ്റ്റ് മോഡലില്‍ ഒരുങ്ങുന്നത്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ 7 സീറ്ററായാണ് X7 ഐപെര്‍ഫോര്‍മന്‍സ് വന്നെത്തുക. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പരസ്പരം ബന്ധപ്പെട്ടാണ് അകത്തളത്ത് ഒരുങ്ങിയിട്ടുള്ളത്.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

5020 mm നീളവും, 2020 mm വീതിയും, 1800 mm ഉയരവുമാണ് ബിഎംഡബ്ല്യു X7 ഐപെര്‍ഫോര്‍മന്‍സിന് ഉള്ളത്. 3010 mm നീളമേറിയതാണ് വീല്‍ബേസ്.

Recommended Video
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

ബിഎംഡബ്ല്യുവിന്റെ അമേരിക്കയിലുള്ള സ്പാര്‍ട്ടന്‍ബര്‍ഗ് ഉത്പാദന കേന്ദ്രത്തില്‍ നിന്നും 2018 ല്‍ X7 ഐപെര്‍ഫോര്‍മന്‍സ് എസ്‌യുവിയുടെ ഉത്പാദനം ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആരംഭിക്കും.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

7 സീരീസിന്റെ അടിത്തറയിലാകും X7 ഐപെര്‍ഫോര്‍മന്‍സിനെ ബിഎംഡബ്ല്യു നല്‍കുക.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

നിലവില്‍ മോഡലില്‍ ഒരുക്കിയിട്ടുള്ള ഹൈബ്രിഡ് സംവിധാനത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍, ബിഎംഡബ്ല്യു പുറത്ത് വിട്ടിട്ടില്ല.

ഇതാണ് ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവി

പ്രൊഡക്ഷന്‍ പതിപ്പില്‍ ഹൈബ്രിഡിന് ഒപ്പം 6, 8 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളും ബിഎംഡബ്ല്യു നല്‍കിയേക്കാം.

കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW X7 iPerformance Concept Revealed. Read in Malayalam.
Story first published: Saturday, September 9, 2017, 10:28 [IST]
Please Wait while comments are loading...

Latest Photos