തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

Written By:

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍പ്രേമം ലോക പ്രശസ്തമാണ്. അത്യാഢബരം വിളിച്ചോതുന്ന 100 ല്‍ ഏറെ കാറുകള്‍ തിങ്ങി നിറയുന്ന ക്രിസ്റ്റ്യാനോയുടെ ഗരാജിലേക്ക് കണ്ണെത്തിക്കുക എന്നത്, ഏതൊരു കാര്‍പ്രേമിയുടെയും ചിരകാല സ്വപ്‌നമാണ്.

തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

ഇപ്പോള്‍ ഇതേ ഗരാജിലേക്ക് പുതിയ ഒരു സൂപ്പര്‍ താരം, 20 ലക്ഷം പൗണ്ട് (17.27 കോടി രൂപ) വിലയുള്ള കസ്റ്റം ബുഗാട്ടി ഷിരോണ്‍ കടന്നു വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

സ്‌പെയിനിലുള്ള ഭവനത്തിലാണ് പുതിയ ബുഗാട്ടി ഷിരോണിനെ ക്രിസ്റ്റ്യാനോ എത്തിച്ചിരിക്കുന്നത്.

Good morning 👌

A post shared by Cristiano Ronaldo (@cristiano) on Oct 3, 2017 at 2:07am PDT

മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറുമൊത്ത് പുതിയ സില്‍വര്‍ കസ്റ്റം ബുഗാട്ടി ഷിരോണിനെ ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങളും ക്രിസ്റ്റ്യാനോ ഇന്റസ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹെഡ്‌റെസ്റ്റുകളില്‍ ഒരുങ്ങിയിട്ടുള്ള പ്രശസ്ത CR7 ടാഗാണ് പുതിയ ഷിരോണിന്റെ പ്രധാന ഹൈലൈറ്റ്.

തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

ഇതാദ്യമായല്ല ക്രിസ്റ്റ്യാനോയുടെ ഗരാജിലേക്ക് ബുഗാട്ടി കടന്നെത്തുന്നത്. മുമ്പ് കടന്നുവന്ന ബുഗാട്ടി വെയ്‌റോണും ക്രിസ്റ്റ്യാനോയുടെ ഗരാജിലെ നിറസാന്നിധ്യമാണ്.

Recommended Video - Watch Now!
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

കഴിഞ്ഞ വര്‍ഷമാദ്യം ബുഗാട്ടി ഷിരോണിനെ ടെസ്റ്റ് ഡ്രൈവ് ചെയ്ത ക്രിസ്റ്റ്യാനോ, സൂപ്പര്‍കാറില്‍ മതിപ്പ് തോന്നി അതേ ദിവസം തന്നെ ബുക്ക് ചെയ്യുകയായിരുന്നു. ഇനി മുതല്‍ റൊണാള്‍ഡോയുടെ കാറുകളില്‍ ബുഗാട്ടി ഷിരോണാണ് അതിവേഗ താരം.

New animal in the building Bugatti Chiron 🎉🎉🎉✌️👌✈️

A post shared by Cristiano Ronaldo (@cristiano) on Sep 28, 2017 at 10:32am PDT

കേവലം 32 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത ഷിരോണ്‍ കൈവരിക്കും. മണിക്കൂറില്‍ 450 കിലോമീറ്ററാണ് ബുഗാട്ടി ഷിരോണിന്റെ ടോപ്‌സ്പീഡ്.

തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

8.0 ലിറ്റര്‍ ക്വാഡ് ടര്‍ബ്ബോ, 16 സിലിണ്ടര്‍ W കോണ്‍ഫിഗറേഷന്‍ എഞ്ചിനാണ് ഷിരോണിന്റെ പവര്‍ഹൗസ്. 1459 bhp കരുത്തും 1600 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 7 സ്പീഡ് ക്ലച്ച് ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നത്.

തന്നെ 'അമ്പരിപ്പിച്ച' ബുഗാട്ടി ഷിരോണിനെ ഒടുവില്‍ റൊണാൾഡോ സ്വന്തമാക്കി

ലംബോര്‍ഗിനി അവന്റഡോര്‍ എല്‍പി 700-4, ഫെരാരി f12tdf, ഫെരാരി 599 GTO, ഫെരാരി 599 GTB ഫിയൊറനൊ, ഫെരാരി F430, ബെന്റ്‌ലി GT സ്പീഡ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB9, ഔഡി R8 എന്നിങ്ങനെ നീളുന്നതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാര്‍ കളക്ഷന്‍.

കൂടുതല്‍... #auto news
English summary
Cristiano Ronaldo Buys Bugatti Chiron With CR7 Customization. Read in Malayalam.
Story first published: Thursday, October 5, 2017, 14:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark