ഡാറ്റ്‌സന്‍ 'റെഡി-ഗോ 1.0 ലിറ്റര്‍' പുറത്തിറങ്ങി; 3.57 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം
റെഡി-ഗോ 1.0 ലിറ്റര്‍ എഡിഷനെ ഡാറ്റ്‌സന്‍ ഇന്ത്യയില്‍ പുറത്തിറക്കി. 3.57 ലക്ഷം രൂപയാണ് ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില. 2016 ല്‍ ഡാറ്റ്‌സന്‍ പുറത്തിറക്കിയ റെഡി-ഗോ 800 സിസിയുടെ അപ്ഗ്രഡേഷനാണ് പുതിയ മോഡല്‍.

ഗോ, ഗോ+ മോഡലുകള്‍ക്ക് കാര്യമായ നേട്ടം ഇന്ത്യന്‍ വിപണിയില്‍ നിന്നും കൈവരിക്കാന്‍ സാധിച്ചില്ലെങ്കിലും, റെഡി-ഗോയുമായുള്ള ഡാറ്റ്‌സന്റെ മൂന്നാം വരവ് എന്‍ട്രി-ലെവല്‍ A സെഗ്മന്റ് സമവാക്യങ്ങളെ തകിടം മറിച്ചു.

ആള്‍ട്ടോ കൈയ്യടക്കിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിക്ക് റെഡി-ഗോ യുടെ വരവ് പുത്തന്‍ ഉണര്‍വ്വേകി. റെഡി-ഗോയുടെ രണ്ടാം വരവിലും ഡിസൈന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഡാറ്റ്‌സന്‍ നല്‍കുന്നില്ല.

പഴയ മസ്‌കുലാര്‍ ടോള്‍ ബോയ് ഡിസൈന്‍ തന്നെയാണ് റെഡി-ഗോ 1.0 ലിറ്ററും പിന്തുടരുന്നത്.
Recommended Video


ടെയില്‍ ഗെയിറ്റില്‍ നല്‍കിയ 1.0 ബാഡ്ജ് മാത്രമാണ് 800 സിസി വേരിയന്റില്‍ നിന്നും പുതിയ എഡിഷനെ വേറിട്ട് നിര്‍ത്തുന്നത്. ഓള്‍ ബ്ലാക് തീമില്‍ ഒരുങ്ങുന്നതാണ് ഇന്റീരിയര്‍.

സീറ്റുകളും, ഡാഷ്‌ബോര്‍ഡും ഒരുങ്ങുന്നത് ബ്ലാക് തീമിലാണ്. അതേസമയം, ബീജ് നിറത്തിലുള്ളതാണ് റൂഫ് ലൈനര്‍.
ഡിസ്‌ക് ഡ്രൈവ്, യുഎസ്ബി, AUX പിന്തുണയോടെയുള്ള മ്യൂസിക് സിസ്റ്റമാണ് റെഡി-ഗോ 1.0 ലിറ്ററില്‍ ഇടംപിടിക്കുന്നത്.

കീലെസ് എന്‍ട്രി, സെന്‍ട്രല്‍ ലോക്കിംഗ് ഉള്‍പ്പെടുന്നതാണ് പുതിയ മോഡലിന്റെ ഫീച്ചറുകള്‍. ഡ്രൈവര്‍ സീറ്റില്‍ ഉള്‍പ്പെടുന്ന ഒരു എയര്‍ബാഗ് മാത്രമാണ് മോഡലിന്റെ സുരക്ഷാ സജ്ജീകരണം.

റെനോ ക്വിഡിന് സമാനമായ നാച്ചുറലി ആസ്പിരേറ്റഡ് 999 സിസി എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്ററും വന്നെത്തുന്നത്. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ത്രീ-സിലിണ്ടര്‍ എഞ്ചിന്‍.

800 സിസി വേരിയന്റിലും 14 bhp അധിക കരുത്തും 19 Nm അധിക ടോര്‍ഖുമാണ് 1.0 ലിറ്റര്‍ എഡിഷന്‍ ഏകുന്നത്.
22.5 കിലോമീറ്ററാണ് ARAI ടെസ്റ്റഡ് ഇന്ധനക്ഷമത. അതേസമയം, റോഡ് സാഹചര്യത്തില്‍ 19-20 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ കാഴ്ചവെക്കുന്നത്.

T(O), S എന്നീ രണ്ട് വേരിയന്റുകളിലാണ് റെഡി-ഗോ 1.0 ലിറ്റര്‍ ലഭ്യമാവുക. 3.57 ലക്ഷം രൂപ, 3.72 ലക്ഷം രൂപ വിലയിലാണ് യഥാക്രമം T(O), S വേരിയന്റുകള്‍ എത്തുന്നത്.

റെഡി-ഗോയുടെ എഎംടി വേരിയന്റിനെ വര്‍ഷാവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ ഡാറ്റ്‌സന്‍ അവതരിക്കുന്നമെന്നാണ് സൂചന.


Click it and Unblock the Notifications








