ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

Written By:

വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമി-ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ കീഴ്പ്പെടുത്തിയ ഇന്ത്യയ്ക്ക് ഒപ്പം, മിന്നും സെഞ്ച്വറിയോടെ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടംപിടിച്ചത് ഹര്‍മന്‍പ്രീത് കൗര്‍ എന്ന ഇന്ത്യന്‍ താരമാണ്. ഹര്‍മന്‍പ്രീത് പുറത്താകാതെ നേടിയ 171 റണ്‍സ് പിന്‍ബലത്തിലണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

നിര്‍ണായക ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡാറ്റ്സന്‍ റെഡി-ഗോ സ്പോര്‍ടിനെ നിസാന്‍ ഇന്ത്യ ഹര്‍മന്‍പ്രീത് കൗറിന് സമ്മാനിച്ചു.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

53.2 bhp കരുത്തും 72 Nm torque ഉം ഏകുന്ന 800 സിസി പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ സ്‌പോര്‍ട് ഹാച്ച്ബാക്ക് എത്തുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ലഭ്യമാകുന്നതും.

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

ഹര്‍മന്‍പ്രീത് കൗര്‍ പോലുള്ള യുവതാരങ്ങള്‍ ഉയര്‍ന്ന് വരുന്നത് അതിയായ സന്തോഷം നല്‍കുന്നു എന്നും നിര്‍ണായക പ്രകടനത്തില്‍ ഹര്‍മന്‍പ്രീതിനെ നിസാന്‍ അനുമോദിക്കുന്നൂവെന്നും നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മല്‍ഹോത്ര പറഞ്ഞു.

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

ഫൈനലില്‍ ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരുന്നതായും മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു.

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

2015 മുതല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി എട്ട് വര്‍ഷത്തേക്കുള്ള കരാറില്‍ ഏര്‍പ്പെട്ട നിസാന്‍, കായിക വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ്. 2023 വരെ നീളുന്ന കരാറില്‍, ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഐസിസി ലോക ട്വന്റി-ട്വന്റി, അണ്ടര്‍ 19, വനിത ക്വാളിഫയര്‍ മത്സരങ്ങളുടെ രാജ്യാന്തര സ്‌പോണ്‍സറാണ് നിസാന്‍.

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വറി നേട്ടം; താരത്തിന് സമ്മാനവുമായി നിസാന്‍

നേരത്തെ, ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനും ഡാറ്റ്‌സണ്‍ റെഡി-ഗോ സ്‌പോര്‍ടിനെ നിസാന്‍ സമ്മാനിച്ചിരുന്നു.

കൂടുതല്‍... #നിസ്സാൻ
English summary
Nissan Gifts Datsun redi-Go Sport To Cricketer Harmanpreet Kaur. Read in Malayalam.
Story first published: Saturday, July 22, 2017, 10:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark