റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍; വില 3.69 ലക്ഷം രൂപ

By Dijo Jackson

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി. ഡാറ്റ്‌സന്‍ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 3.69 ലക്ഷം രൂപയാണ് പുതിയ ഡാറ്റ്‌സന്‍ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്ററിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം ഒരുപിടി ആകര്‍ഷകമായ ഫീച്ചറുകളും പുതിയ റെഡിഗോ പതിപ്പില്‍ ഒരുങ്ങിയിട്ടുണ്ട്.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഗോള്‍ഡന്‍ തീമാണ് പുതിയ റെഡിഗോയുടെ ഹൈലൈറ്റ്.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

എക്‌സ്റ്റീരിയറിനോട് നീതി പുലര്‍ത്തുന്നതാണ് റെഡിഗോ ഗോള്‍ഡ് പതിപ്പിന്റെ ഇന്റീരിയറും. ഗ്രെയ്, സില്‍വര്‍, വൈറ്റ് നിറഭേദങ്ങളാണ് പുതിയ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്ററില്‍ ലഭ്യമാവുക.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

റെഡിഗോ ഗോള്‍ഡില്‍ ഡാറ്റ്‌സന്‍ ഒരുക്കുന്ന ആംബിയന്റ് ലൈറ്റിംഗ് ആപ്പ്, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് ഫീച്ചര്‍ കൂടിയാണ്. ഈ സ്മാർട്ട്ഫോൺ ആപ്പ് മുഖേന ക്യാബിന്‍ ലൈറ്റുകളുടെ നിറം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

T (O) വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റെഡിഗോ ഗോള്‍ഡ് എഡിഷന്‍.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ ഫീച്ചറുകള്‍. ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി (iSAT) യിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഡാറ്റ്‌സന്‍ റെഡിഗോ ഗോള്‍ഡ് എഡിഷന്‍ ഒരുങ്ങുന്നത്.

Recommended Video

Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. ARAI ടെസ്റ്റില്‍ 22.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡാറ്റ്‌സന്‍ റെഡിഗോ 1.0 ലിറ്റര്‍ കാഴ്ചവെച്ചത്.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

സമ്പൂര്‍ണ സര്‍വീസ് പാക്കേജായ ഡാറ്റ്‌സന്‍ കെയറും റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ എഡിഷന്റെ ഉപഭോക്താക്കള്‍ക്ക് കമ്പനി ലഭ്യമാക്കുന്നുണ്ട്. മൂന്ന്, നാല്, അഞ്ച് വര്‍ഷ കാലയളവിലുള്ള കാര്‍ സര്‍വീസ് പാക്കേജുകളാണ് ഡാറ്റ്‌സന്‍ ഒരുക്കുന്നത്.

റെഡിഗോയ്ക്ക് 'സ്വര്‍ണ' പതിപ്പുമായി ഡാറ്റ്‌സന്‍ എത്തി

ഉത്സവ കാലത്തിന് മുന്നോടിയായി വിപണിയില്‍ പിടിമുറുക്കാനുള്ള ഡാറ്റ്‌സണിന്റെ നീക്കമാണ് പുതിയ റെഡിഗോ ഗോള്‍ഡ് 1.0 ലിറ്റര്‍ എഡിഷന്‍.

More from DriveSpark

Article Published On: Tuesday, September 26, 2017, 13:35 [IST]
English summary
Datsun rediGO Gold 1.0-Litre Launched In India; Priced At Rs 3.69 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X