എസ്‌യുവികളുടെ രാജാവിന് ഡിസി നല്‍കിയ കൊട്ടാരം; ഐലൗഞ്ച് ശ്രദ്ധ നേടുന്നു
എസ്‌യുവികളുടെ രാജാവിന് ഒരു കൊട്ടാരം; ഡിസി ഡിസൈനിന്റെ പുതിയ കരവിരുത്, ഐലൗഞ്ച് നല്‍കുന്ന പ്രതീതിയാണ് ഇത്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ അകത്തളത്തില്‍ രാജകീയ പ്രൗഢി ഒരുക്കിയിരിക്കുകയാണ് ഡിസി.

നിങ്ങളുടെ ഫോര്‍ച്യൂണറിലും ഡിസി മാജിക് നേടണോ? 8.95 ലക്ഷം രൂപയ്ക്ക് ഫോര്‍ച്യൂണറില്‍ ഐലൗഞ്ച് ക്യാബിനെ ഡിസി ഒരുക്കി നല്‍കും. അത്യാഢംബര ഫീച്ചറുകളിലേക്കുള്ള ആരംഭവില മാത്രമാണ് ഇത്.

പുതിയ ഫോര്‍ച്യൂണറിന്റെ ഇന്റീരിയറില്‍ മാത്രമാണ് ഐലൗഞ്ച് ഒരുങ്ങുക എന്നതും ശ്രദ്ധേയം.

തീര്‍ത്തും അത്യാഢംബരം - അതാണ് ഐലൗഞ്ച്. മൂന്നാം നിരയില്‍ ഇടംപിടിച്ചിരിക്കുന്ന രണ്ട് ഭീമാകരമായ സീറ്റുകളാണ് പ്രധാന ഹൈലൈറ്റ്.
Recommended Video


യാത്രക്കാര്‍ക്ക് കാല് നീട്ടി വെയ്ക്കുന്നതിനായി എക്സ്റ്റന്‍ഡബിള്‍ ലെഗ് സപ്പോര്‍ട്ടും ഐലൗഞ്ചിന്റെ ഭാഗമാകുന്നു; ക്രമീകരിക്കാവുന്നതാണ് ബാക്ക്‌റെസ്റ്റ്.

പവര്‍ ഫോള്‍ഡ് ഔട്ട് ടേബിളുകള്‍, 7 ലിറ്റര്‍ ഡ്രിങ്ക്‌സ് ചില്ലര്‍, 10 ഇഞ്ച് ഇന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, ഓപ്ഷനല്‍ ഐപാഡ് മിനി എന്നിങ്ങനെ നീളുന്നതാണ് ഐലൗഞ്ചിന്റെ ഫീച്ചറുകള്‍.

ഫോര്‍ച്യൂണറിലുള്ള ഹെഡ്‌റെസ്റ്റ് മൗണ്ടസ് സ്‌ക്രീനുകള്‍ ചെറുതായി പോയതിനാലാകാം പുതിയ വലിയ ടാബ്‌ലറ്റുകളെ, ഐലൗഞ്ചില്‍ ഡിസി നല്‍കിയിരിക്കുന്നത്. ആഢംബര തുളുമ്പുന്നതാണ് ഡോര്‍ പാഡുകളും കളര്‍ സ്‌കീമുകളും.

വലിയ പനാരോമിക് ഗ്ലാസ് റൂഫുകള്‍ കൂടി ഇടംപിടിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. വിഷമിക്കേണ്ട, ഒരല്‍പം പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ഐലൗഞ്ചില്‍ പനാരോമിക് ഗ്ലാസ് റൂഫും ഡിസി നല്‍കും.

പരുക്കന്‍ ഡ്രൈവിംഗിനായി ടൊയോട്ട നല്‍കിയ ഫോര്‍ച്യൂണറിന് ക്ലാസ് പ്രീമിയം ഫീച്ചറേകിയ ഡിസിയുടെ നീക്കം എന്തായാലും ശ്രദ്ധ നേടിയിരിക്കുകയാണ്.

നേരത്തെ, ഫോര്‍ച്യുണറിനായി ഡിസി ഒരുക്കിയ GWAGON ലൗഞ്ച് പാക്കേജും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊയോട്ട ഇന്നോവയ്ക്ക് നല്‍കിയ ലൗഞ്ചിന് സമാനമാണ് ഡിസിയുടെ GWAGON പാക്കേജ്.


Click it and Unblock the Notifications








