പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

By Dijo Jackson

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങിയതായി ടാറ്റ. മഹാരാഷ്ടട്രയിലെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

IMPACT ഡിസൈന്‍ തത്വം പിന്തുടരുന്ന ടാറ്റയുടെ നാലാമത്തെ പാസഞ്ചര്‍ വാഹനമാണ് നെക്‌സോണ്‍. സ്‌പോര്‍ടി എസ്‌യുവി എന്ന് ടാറ്റ വിശേഷിപ്പിക്കുന്ന നെക്‌സോണില്‍ സമകാലിക സ്‌റ്റൈലിംഗാണ് ഉള്‍പ്പെടുന്നത്.

അത്യാധുനിക സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് ഒപ്പം, സ്മാര്‍ട്ട് കണക്ടിവിറ്റിയും നെക്‌സോണില്‍ ടാറ്റ ലഭ്യമാക്കുന്നു.

Recommended Video

Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് നെക്‌സോണ്‍ എസ്‌യുവി പുറത്തെത്തുന്നത്.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

റെവൊട്രോണ്‍ സീരീസില്‍ നിന്നുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, റെവൊടോര്‍ഖ് സീരീസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ലഭ്യമായ വേര്‍ഷനുകള്‍. ആദ്യ ഘട്ടത്തില്‍ ഇരു വേര്‍ഷനുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ടാറ്റ നല്‍കില്ല.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ക്ക് ഒപ്പമാണ് ഇരു എഞ്ചിന്‍ വേര്‍ഷനുകളും എത്തുക. TA6300 സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാകും നെക്സോണില്‍ ഒരുക്കുകയെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എഞ്ചിന്‍. 108 bhp കരുത്തും 260 Nm torque ഉം ഏകുന്നതാണ് 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

ബോഷ്, ഹണിവെല്‍, എവിഎല്‍, മഹാലെ ഉള്‍പ്പെടുന്ന രാജ്യാന്തര വിതരണക്കാരില്‍ നിന്നുമുള്ള ഘടകങ്ങള്‍ കൊണ്ടാണ് നെക്‌സോണ്‍ ഒരുങ്ങുന്നത്.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലും ഘട്ടംഘട്ടമായാണ് നെക്‌സോണിനെ ടാറ്റ എത്തിക്കുക. ഉത്സവകാലത്തോട് അനുബന്ധിച്ചാണ് നെക്‌സോണിനെ ടാറ്റ ഔദ്യോഗികമായി ലൊഞ്ച് ചെയ്യുക.

പ്രതീക്ഷയോടെ ടാറ്റ; നെക്‌സോണ്‍ എസ്‌യുവിയുടെ ആദ്യ ബാച്ച് ഒരുങ്ങി, ഡീലര്‍ഷിപ്പുകളിലേക്ക് ഉടന്‍

എന്നാല്‍ നെക്‌സോണ്‍ എസ്‌യുവിക്ക് മേലുള്ള ബുക്കിംഗ് ചില ടാറ്റ ഡീലര്‍ഷിപ്പുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

മാരുതി വിതാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട് മോഡലുകള്‍ക്ക് ഭീഷണിയായാണ് ടാറ്റ നെക്സോണ്‍ വന്നെത്തുക. കോമ്പാക്ട് എസ്യുവി ശ്രേണിയില്‍ നിലകൊള്ളുന്ന മത്സരത്തിന്റെ പശ്ചാത്തലത്തില്‍, 6 മുതല്‍ 9 ലക്ഷം രൂപ വരെ പ്രൈസ് ടാഗിലാകും ടാറ്റ നെക്സോണ്‍ അവതരിക്കുക.

Most Read Articles

Malayalam
English summary
First Batch Of Tata Nexon Rolls Out Of Tata’s Ranjangaon Plant. Read in Malayalam.
Story first published: Thursday, July 20, 2017, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X