ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

Written By:

2017 ഹ്യുണ്ടായി വേര്‍ണയിലേക്കാണ് ഇന്ന് ഏവരുടെയും കണ്ണെത്തുന്നത്. മാരുതി സിയാസും, ഹോണ്ട സിറ്റിയും അരങ്ങ് വാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയില്‍, അടിമുടി മാറ്റങ്ങളോടെ 2017 ഹ്യുണ്ടായി വേര്‍ണയും എത്തും.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

വരവിന് മുമ്പ് ഹ്യുണ്ടായി പുറത്ത് വിട്ട ടീസര്‍ ഇതിനകം വേര്‍ണയിലേക്കുള്ള സൂചന നല്‍കി കഴിഞ്ഞു. ചൈനയില്‍ വെച്ച് നടന്ന 2017 ചെങ്ദു മോട്ടോര്‍ഷോയില്‍ വെച്ചാണ് പുതിയ വേര്‍ണയെ ഹ്യുണ്ടായി ആദ്യമായി കാഴ്ചവെച്ചത്.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

നിലവില്‍ റഷ്യയിലും ചൈനയിലും വില്‍പനയിലുള്ള പുതിയ ഹ്യുണ്ടായി, ഓഗസ്റ്റ് മാസത്തോടെ ഇന്ത്യന്‍ വിപണിയിലും ചുവട്‌വെയ്ക്കും. വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2017 ഹ്യണ്ടായി വേര്‍ണയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍-

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

പുതുപുത്തന്‍ എക്സ്റ്റീരിയര്‍ ഡിസൈന്‍

മുന്‍തലമുറ വേര്‍ണകളെക്കാള്‍ വലുപ്പമാര്‍ന്ന, പുതുപുത്തന്‍ രൂപകല്‍പനയാണ് 2017 മോഡലിന് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള വേര്‍ണയെക്കാളും 70 mm നീളവും, 29 mm വീതിയും കൂടുതലാണ് 2017 വേര്‍ണയ്ക്ക്.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

വീല്‍ബേസില്‍ 10 mm ന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഉയരത്തില്‍ മാറ്റമില്ല.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ഫീച്ചര്‍സ്

അത്യാധുനിക ഫീച്ചറുകള്‍ ഹ്യുണ്ടായി മോഡലുകളിലെ സ്ഥിര സാന്നിധ്യമാണ്. 2017 വേര്‍ണയിലും ഈ പതിവ് തെറ്റുന്നില്ല. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ വേര്‍ണയിലെ ഫീച്ചറുകള്‍.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

എതിരാളിയായ ഹോണ്ട സണ്‍റൂഫ് നല്‍കുന്നുണ്ട് എങ്കിലും, പുതിയ വേര്‍ണയില്‍ സണ്‍റൂഫ് ഇടംപിടിക്കുമോ എന്ന കാര്യം സംശയമാണ്. അതേസമയം, വെന്റിലേറ്റഡ് സീറ്റുകളും വേര്‍ണയില്‍ ഹ്യുണ്ടായി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

അടിമുടി മാറിയ ഇന്റീരിയറും, സുരക്ഷയും

വേര്‍ണയില്‍ ഹ്യുണ്ടായി പിന്തുടര്‍ന്നിരുന്ന വാട്ടര്‍ഫോള്‍ ഡിസൈനിനെ ഇത്തവണ പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. യൂറോപ്യന്‍ മുഖം വെളിപ്പെടുത്തുന്ന ഡ്രൈവര്‍ കേന്ദ്രീകൃത ക്യാബിനാണ് 2017 വേര്‍ണയ്ക്ക് ലഭിക്കുക. ഡ്യൂവല്‍ ടോണാണ് ഇന്റീരിയര്‍.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ടോപ് വേരിയന്റില്‍ ഇടംപിടിക്കുക. താഴ്ന്ന വേരിയന്റുകളില്‍ 5 ഇഞ്ച് ടച്ച്‌സ്‌ക്രീനും സാന്നിധ്യമറിയിക്കും.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

ടോപ് വേരിയന്റില്‍ ആറ് എയര്‍ബാഗുകളാണ് ഹ്യുണ്ടായി നല്‍കുന്നത്. എബിഎസ്, ഇബിഡി, മുന്‍നിര യാത്രക്കാര്‍ക്ക് രണ്ട് എയര്‍ബാഗുകള്‍ എന്നിവ ഉള്‍പ്പെടുന്നതാകും 2017 വേര്‍ണയിലെ സുരക്ഷാ ഫീച്ചറുകള്‍.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

എഞ്ചിന്‍ ഓപ്ഷനുകള്‍ പഴയത് തന്നെ, എന്നാല്‍ 1.6 ജിഡിഐ പ്രതീക്ഷിക്കാം

നേരത്തെ, മാരുതി സിയാസിന് സമാനമായി മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി വേര്‍ണയിലും ഇടംപിടിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈബ്രിഡ് മോഡലുകള്‍ക്ക് മേല്‍ ജിഎസ്ടി ഒരുക്കിയ ആഘാതം വേര്‍ണയുടെ ഹൈബ്രിഡ് സാധ്യത കെടുത്തി.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മുന്‍തലമുറ വേര്‍ണകളില്‍ ലഭ്യമായിരുന്ന എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും പുതിയ വേര്‍ണയിലും ലഭിക്കുക. ഒപ്പം, 1.6 ലിറ്റര്‍ ജിഡിഐ എഞ്ചിനും വന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മെക്കാനിക്കല്‍ മുഖത്തിനും മാറ്റമില്ല

രൂപകല്‍പനയില്‍ അടിമുടി മാറിയെങ്കിലും മെക്കാനിക്കല്‍ ഫീച്ചറുകളില്‍ പുതിയ വേര്‍ണ പഴമ കാക്കുന്നു. മാറ്റമില്ലാതെ എത്തുന്ന സസ്‌പെന്‍ഷന്‍ സെറ്റപ്പില്‍, കോയില്‍ സ്പ്രിംഗോട് കൂടിയ മക്‌ഫേഴ്‌സണ്‍ സ്ട്രട്ട് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്നു.

ഹോണ്ട സിറ്റിയെ നേരിടാന്‍ പുതിയ ഹ്യുണ്ടായി വേര്‍ണ വരുന്നു; അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

കോയില്‍ സ്പ്രിംഗിന് ഒപ്പമുള്ള ടോറിസണ്‍ ബീം ആക്‌സിലാണ് റിയര്‍ എന്‍ഡിലുള്ളത്. ഹോണ്ട സിറ്റിക്കും, മാരുതി സിയാസിനും പുറമെ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് മോഡലുകള്‍ക്കും 2017 വേര്‍ണ ഭീഷണി ഒരുക്കും.

കൂടുതല്‍... #ഹ്യുണ്ടായി
English summary
Five Things Worth Knowing About 2017 Hyundai Verna. Read in Malayalam.
Story first published: Monday, July 17, 2017, 10:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark