ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

Written By:

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി. 8.45 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ന്റെ ടോപ് വേരിയന്റ് വില, 11.48 ലക്ഷം രൂപയാണ്.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

പുതുക്കിയ എഞ്ചിനും, മള്‍ട്ടി-ലിങ്ക് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍ ഒപ്പമുള്ള പുതിയ ചാസിയുമാണ് ഗൂര്‍ഖ ബിഎസ്4 ന്റെ പ്രധാന വിശേഷം. ബിഎസ്4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന റീട്യൂണ്‍ഡ് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ മോഡലിന്റെ പ്രധാന ഹൈലൈറ്റ്.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

85 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

ഗൂര്‍ഖ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളെയാണ് ഫോഴ്‌സ് മോട്ടോര്‍സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാര്‍ഡ് ടോപ്-സോഫ്റ്റ് ടോപ് ഓപ്ഷനുകള്‍ക്ക് ഒപ്പമാണ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ വേരിയന്റ് ലഭ്യമാവുക.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന എക്‌സ്‌പ്ലോറര്‍ വേരിയന്റില്‍ ത്രീ-ഡോര്‍, ഫൈവ്-ഡോര്‍ ഓപ്ഷനുകളും ലഭ്യമാണ്. 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകളായാണ് ഗൂര്‍ഖ എക്‌സ്‌പ്ലോററിനെ ഫോഴ്‌സ് നല്‍കുന്നത്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

അതേസമയം, 5 ഡോര്‍ വേര്‍ഷനില്‍ മാത്രമാണ് ഗൂര്‍ഖ എക്‌സ്പിഡീഷന്‍ ലഭ്യമാവുക. ഒമ്പത് പേരെ വരെ ഉള്‍ക്കൊള്ളുന്ന ഗൂര്‍ഖ എക്‌സ്പിഡീഷനില്‍ റിയര്‍-വീല്‍ ഡ്രൈവാണ് ഒരുങ്ങുന്നത്.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളും പുതിയ ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

പുതുക്കിയ ഫ്രണ്ട്, റിയര്‍ സ്റ്റീല്‍ ബമ്പറുകള്‍, ഫാറ്റര്‍ റബ്ബര്‍, പുതിയ ബോഡി ഗ്രാഫിക്‌സ്, ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാമ്പുകള്‍, ഫുള്‍-ലെങ്ത് സ്ലിപ്-റെസിസ്റ്റന്റ് ഫൂട്ട്‌ബോര്‍ഡ് എന്നിങ്ങനെ നീളുന്നതാണ് എക്‌സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍.

ഫോഴ്‌സ് ഗൂര്‍ഖ ബിഎസ്4 ഇന്ത്യയില്‍ പുറത്തിറങ്ങി; വില 8.45 ലക്ഷം രൂപ

സുപ്രീം വൈറ്റ്, മാറ്റ് ബ്ലാക്, കോപ്പര്‍ റെഡ്, മൂണ്‍ബീം സില്‍വര്‍ കളര്‍ സ്‌കീമുകളിലാണ് പുതിയ ഫോഴ്‌സ് ഗൂര്‍ഖ BS4 ഒരുങ്ങുന്നത്.

കൂടുതല്‍... #ഫോഴ്സ് #force #suv #new launch
English summary
Force Gurkha BS4 Model Launched In India; Prices Starts At Rs 8.45 Lakh. Read in Malayalam.
Story first published: Tuesday, September 12, 2017, 11:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more