കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

Written By:

കാത്തിരിപ്പിന് ഒടുവില്‍ ഫോര്‍ഡ് ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിച്ചു. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന്‍ മോഡലുകളുടെ സ്‌പോര്‍ട്‌സ് എഡിഷനുകളാണ് ഇപ്പോള്‍ വന്നെത്തിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

6.31 ലക്ഷം രൂപ ആരംഭവിലയിലാണ് ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷന്‍ സാന്നിധ്യമറിയിക്കുന്നത്. ഫിഗോ സ്‌പോര്‍ട്‌സിന്റെ പെട്രോള്‍ വേരിയന്റിനെയാണ് 6.31 ലക്ഷം രൂപ വിലയില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

അതേസമയം, ഫിഗോ സ്‌പോര്‍ടിന്റെ ഡീസല്‍ വേരിയന്റ് ഒരുങ്ങുന്നത് 7.21 ലക്ഷം രൂപയിലാണ്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

കോമ്പാക്ട് സെഡാന്‍ മോഡലായ ഫോര്‍ഡ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് വിപണിയിൽ അണിനിരക്കുന്നത് 6.50 ലക്ഷം രൂപയിലാണ്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ആസ്‌പൈര്‍ സ്‌പോര്‍ടിന്റെ പെട്രോള്‍ വേരിയന്റിനെയാണ് ആരംഭവിലയില്‍ ഫോര്‍ഡ് ലഭ്യമാക്കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ഡീസല്‍ വേരിയന്റിലുള്ള ഫോര്‍ഡ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷന് 7.60 ലക്ഷം രൂപയാണ് വില വരുന്നത്. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

മുന്‍വേര്‍ഷനുകളില്‍ ഫോര്‍ഡ് ഒരുക്കിയ എഞ്ചിനില്‍ തന്നെയാണ് പുത്തന്‍ മോഡലുകളും അണിനിരക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ഡീസല്‍ എഞ്ചിനുകളിലാണ് സ്‌പോര്‍ട്‌സ് എഡിഷനുകള്‍ വന്നെത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

87 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 99 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്‌പോര്‍ട്‌സ് എഡിഷനുകളുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ ഫോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ഇതിന് ഒപ്പം, 110 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെയും മുന്‍മോഡലുകള്‍ക്കായി ഫോര്‍ഡ് ഒരുക്കുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ഓട്ടോമാറ്റിക് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനിലാണ് മേൽ സൂചിപ്പിച്ച 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വന്നെത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

അതേസമയം, പുത്തന്‍ ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്സ് എഡിഷനുകളില്‍ ഈ വേരിയന്റ് ലഭ്യമല്ല.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

പുത്തൻ മോഡലുകളിൽ മികച്ച യാത്ര അനുഭൂതിയ്ക്കായി സസ്‌പെന്‍ഷനെ ട്യൂണിംഗിന് വിധേയമാക്കിയതായും ഫോര്‍ഡ് അവകാശപ്പെടുന്നു.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ചെറുതെങ്കിലും ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകളും സ്‌പോര്‍ട്‌ എഡിഷനുകളില്‍ വന്ന് ചേരുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ഫ്രണ്ട് എന്‍ഡില്‍ ഫിഗോയും ആസ്‌പൈറും സമാനത പുലര്‍ത്തുന്നുണ്ട്. ബ്ലാക് ഫിഷ്‌നെറ്റ് ഗ്രില്ലും, സ്വെപ്റ്റ് ബാക്ക് ഹെഡ്‌ലാമ്പുകളും ഇരു മോഡലുകള്‍ക്കും ലഭിച്ചിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

അതേസമയം, ഫ്രണ്ട് ബമ്പറില്‍ ഫോര്‍ഡ് ഇത്തവണ കാര്യമായ ഡിസൈനിംഗ് മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

വരകളോട് കൂടിയ മസ്‌കുലാര്‍ ഫ്രണ്ട് ബമ്പറും, പ്ലാസ്റ്റിക് ക്ലാഡിംഗിന് ഉള്ളില്‍ നിക്ഷേപിച്ച ഫോഗ് ലാമ്പുകളും മോഡലുകളെ കൂടുതല്‍ സ്‌പോര്‍ടിയാക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

സ്‌പോര്‍ട്‌സ് എഡിഷന്റെ ഭാഗമായി ഇരു മോഡലുകള്‍ക്കും ആകെ മൊത്തം ബ്ലാക് ട്രീറ്റ്‌മെന്റാണ് ലഭിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

15 ഇഞ്ച് ബ്ലാക് അലോയ് വീലുകളും, ഗ്ലോസി ബ്ലാക് ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളും, കറുത്ത റൂഫുകളും ഉള്‍പ്പെടെ സ്‌പോര്‍ടി ബ്ലാക്കിലാണ് ഇരു മോഡലുകളും അണിഞ്ഞൊരുങ്ങിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

ഇതിന് പുറമെ, സ്‌പോര്‍ട്‌സ് എഡിഷനെന്ന് വ്യക്തമാക്കുന്നതിനായി S അക്ഷരത്തോട് കൂടിയ സ്‌പോര്‍ടി സൈഡ് ഡീക്കലുകളും മോഡലുകളില്‍ ഇടം പിടിച്ചിരിക്കുന്നു.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

വലുപ്പമേറിയ റൂഫ് മൗണ്ടഡ് സ്‌പോയിലറും, റിയര്‍ ബമ്പറിലുള്ള ഡീക്കലുകള്‍ക്കും ഒപ്പമാണ് ഫിഗോ സ്‌പോര്‍ട്‌ വന്നെത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

അതേസമയം റെഗുലര്‍ മോഡലിന് സമാനമായ റിയര്‍ എന്‍ഡാണ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സിനുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

സ്‌പോര്‍ടി ലുക്കിന് അനുയോജ്യമായ ഇന്റീരിയറുകളാണ് ഫിഗോ, ആസ്‌പൈര്‍ സ്പോര്‍ട്‌ എഡിഷനുകള്‍ക്ക് ഫോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

പ്രീമിയം ക്വാളിറ്റി മെറ്റീരിയലില്‍ തീര്‍ത്ത ഓള്‍ ബ്ലാക് ക്യാബിനുകളാണ് ഇരു മോഡലുകളിലും ഉള്‍പ്പെട്ടിട്ടുള്ളത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

റെഡ് സ്റ്റിച്ചിംഗോട് കൂടിയ അപ്‌ഹോള്‍സ്റ്ററിയാണ് ഫിഗോ സ്‌പോർടിൽ ഉപഭോക്താവിന് ലഭിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; ഫിഗോ, ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ് എത്തി

എന്നാല്‍ ആസ്‌പൈര്‍ സ്‌പോര്‍ട്‌ എഡിഷനില്‍ അപ്‌ഹോള്‍സ്റ്ററി ഒരുങ്ങിയിട്ടുള്ളത് ഗ്രെയ് സ്റ്റിച്ചിംഗിലാണ്.

English summary
Ford Figo And Aspire Sports Edition Launched In India. Price, Mileage, Specs and more in Malayalam.
Story first published: Monday, April 17, 2017, 23:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark