ജിഎസ്ടി പ്രാബല്യത്തില്‍; ഫോര്‍ഡ് ഇന്ത്യയും കാറുകളുടെ വില കുറച്ചു
ജിഎസ്ടി പശ്ചാത്തലത്തില്‍ ഫോര്‍ഡ് ഇന്ത്യയും കാറുകളുടെ വില കുറച്ചു. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 4.5 ശതമാനം വിലക്കുറവാണ് കാറുകളില്‍ ഫോർഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളെയും മോഡലുകളെയും ആശ്രയിച്ച് വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകും. മുംബൈ ഷോറൂമില്‍ നിന്നുമുള്ള ഫോര്‍ഡ് എന്‍ഡവറിലാണ് ഏറ്റവും കൂടുതല്‍ വിലക്കുറവ് രേഖപ്പെടുത്തുന്നത്.

3 ലക്ഷം രൂപയുടെ വിലക്കുറവാണ് മുംബൈയില്‍ നിന്നും ഫോര്‍ഡ് എന്‍ഡവറിന് ലഭിക്കുന്നത്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ ഫിഗോയില്‍ 2000 രൂപയുടെ വിലക്കിഴിവാണ് ഫോര്‍ഡ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

4.75 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ഹാച്ച്ബാക്ക് ഫിഗോ മുതല്‍ 31.5 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന പ്രീമിയം എസ്‌യുവി എന്‍ഡവര്‍ വരെ നീളുന്നതാണ് ഫോര്‍ഡ് ഇന്ത്യ കാറുകള്‍ (എക്‌സ്‌ഷോറൂം വില).

Ex-showroom Prices (Delhi)
| Model | Price Difference |
| Ford Figo | Rs 2,000 |
| Ford EcoSport | Rs 8,000 |
| Ford Endeavour | Rs 1.5 lakh |

അതേസമയം, ഫോര്‍ഡ് കരുത്ത് വിളിച്ചോതുന്ന മസ്താംഗ് മസില്‍ സ്‌പോര്‍ട്‌സ് കാറില്‍ വിലക്കുറവ് ബാധകമാണോ എന്നതില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല. പുതിയ നികുതി ഘടനയെ അടിസ്ഥാനപ്പെടുത്തി മാരുതി സുസൂക്കിയും കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








