ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ജനറല്‍ മോട്ടോര്‍സിന്റെ വിപണി വിഹിതം.

By Dijo Jackson

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറുന്നു. ഇന്ത്യന്‍ വിപണിയുമായുള്ള രണ്ട് പതിറ്റാണ്ട് കാലത്തെ ബന്ധം 2017 ഡിസംബറോടെ ജനറല്‍ മോട്ടോര്‍സ് അവസാനിപ്പിക്കും.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

ജനറല്‍ മോട്ടോര്‍സിന്റെ പിന്‍മാറ്റം പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വന്‍തിരിച്ചടി നല്‍കിയിരിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉത്പാദനം നടത്തുന്ന നിര്‍മ്മാതാക്കളില്‍ ജനറല്‍ മോട്ടോര്‍സ് മുന്‍പന്തിയിലായിരുന്നു.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ ഇനി ഷെവര്‍ലെ ബ്രാന്‍ഡിന് കീഴില്‍ ജനറല്‍ മോട്ടോര്‍സ് കാറുകളുടെ വില്‍പന നടത്തുകയില്ല. നിലവിലുള്ള ഷെവര്‍ലെ ഉപഭോക്താക്കള്‍ക്കുള്ള പിന്തുണ ജനറല്‍ മോട്ടോര്‍സ് തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ജനറല്‍ മോട്ടോര്‍സിന്റെ വിപണി വിഹിതം. അതേസമയം, ഇന്ത്യയില്‍ നിന്നും പൂര്‍ണമായി പിന്‍മാറാന്‍ ജനറല്‍ മോട്ടോര്‍സ് ഒരുങ്ങുന്നില്ല.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

വിദേശ കയറ്റുമതിക്കുള്ള ഇടത്താവളമായി ഇന്ത്യയെ പരിഗണിക്കാനാണ് ജനറല്‍ മോട്ടോര്‍സിന്റെ തീരുമാനം. ജനറല്‍ മോട്ടോര്‍സിന്റെ ബംഗളൂരുവിലുള്ള ടെക്‌നോളജി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടരാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

നിലവില്‍ ഇന്ത്യയില്‍ രണ്ട് ഉത്പാദന കേന്ദ്രങ്ങളാണ് ജനറല്‍ മോട്ടോര്‍സിനുള്ളത്. ഗുജറാത്തിലുള്ള ഹലോലിലും, മുംബൈയ്ക്ക് സമീപമുള്ള ടാലെഗോണിലുമാണ് ജനറല്‍ മോട്ടോര്‍സിന്റെ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

ഹലോലിലുള്ള അസംബ്ലി യൂണിറ്റിനെ ചൈനീസ് വ്യവസായ സംരഭമായ SIAC ന് വില്‍ക്കാനുള്ള നടപടികള്‍ ജനറല്‍ മോട്ടോര്‍സ് സ്വീകരിക്കുമെന്നാണ് സൂചന.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

ടാലെഗോണ്‍ കേന്ദ്രത്തെ കയറ്റുമതിയ്ക്കുള്ള ഇടത്താവളമാക്കി മാറ്റാനാണ് ജനറല്‍ മോട്ടോര്‍സ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലുള്ള ഉത്പാദന കേന്ദ്രം തങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ജനറല്‍ മോട്ടോര്‍സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മേധാവി സ്റ്റീവന്‍ ജേക്കബി പറഞ്ഞു.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

2015-16 കാലഘട്ടത്തില്‍, 70969 വാഹനങ്ങളാണ് ടാലെഗോണിലുള്ള ഉത്പാദന കേന്ദ്രത്തില്‍ നിന്നും ജനറല്‍ മോട്ടോര്‍സ് കയറ്റുമതി ചെയ്തത്. പ്രതിവര്‍ഷം 130000 യൂണിറ്റ് ഉത്പാദന ശേഷിയാണ് ടാലെഗോണ്‍ കേന്ദ്രത്തിനുള്ളത്. ഇന്ത്യയ്ക്ക് പുറമെ, ദക്ഷിണാഫ്രിക്കയില്‍ നിന്നും ജനറല്‍ മോട്ടോര്‍സ് പിന്മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷെവര്‍ലെ കാറുകള്‍ ഇന്ത്യയില്‍ വില്‍പന നിര്‍ത്തുന്നു — യുഗാന്ത്യം!

ദക്ഷിണാഫ്രിക്കയിലെ ഉത്പാദന കേന്ദ്രങ്ങള്‍ ഇസൂസു മോട്ടോര്‍സിന് വില്‍ക്കാനുള്ള തീരുമാനത്തിലാണ് ജനറല്‍ മോട്ടോര്‍സ്.

Most Read Articles

Malayalam
കൂടുതല്‍... #ജിഎം
English summary
Chevrolet To Stop Selling Cars In India. Read in Malayalam.
Story first published: Thursday, May 18, 2017, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X