കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

Written By:

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ മോഡലുകളുടെയെല്ലാം വില നിര്‍മ്മാതാക്കള്‍ പുതുക്കുകയാണ്. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിര്‍മ്മാതാക്കള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും കാറുകളുടെ വില കുറച്ചിരിക്കുകയാണ്. 1.31 ലക്ഷം രൂപ വരെ വിലക്കുറവാണ് മോഡലുകളില്‍ ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

ഹാച്ച്ബാക്ക് മോഡല്‍ ബ്രിയോയില്‍ 12279 രൂപ വിലക്കിഴിവാണ് ഹോണ്ട നല്‍കുന്നത്. അതേസമയം, കോമ്പാക്ട് സെഡാന്‍ അമേസില്‍ 14825 രൂപ വിലക്കുറവും ഹോണ്ട പ്രഖ്യാപിച്ചു.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

ഹോണ്ട ജാസില്‍ 10031 രൂപ വിലക്കിഴിവാണ് ഹോണ്ട ലഭ്യമാക്കുക.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

അടുത്തിടെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച WR-V യില്‍ 10064 രൂപ വിലക്കുറവും ഒരുങ്ങുന്നു. ജനപ്രിയ മിഡ്‌സൈസ് സെഡാന്‍ മോഡല്‍ സിറ്റിയില്‍ 16510 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

30387 രൂപ വിലക്കുറവാണ് BR-V യില്‍ ഹോണ്ട നല്‍കുന്നതും.

പ്രീമിയം എസ്‌യുവി CR-V യിലാണ് ഏറ്റവും വലിയ വിലക്കിഴിവ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. ജിഎസ്ടി പശ്ചാത്തലത്തില്‍ CR-V യില്‍ 131663 രൂപ കുറയുന്നു.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

അതേസമയം, അക്കോര്‍ഡ് ഹൈബ്രിഡിന്റെ പുതുക്കിയ വില സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട ലഭ്യമാക്കിയിട്ടില്ല. വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

സംസ്ഥാനങ്ങളെ ആശ്രയിച്ച് വിലയില്‍ നേരിയ വ്യത്യാസവുമുണ്ടാകുമെന്നും ഹോണ്ട അറിയിച്ചു.

നേരത്തെ ഫോര്‍ഡ്, മാരുതി സസൂക്കി, ടൊയോട്ട, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ മോഡലുകളില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

ജിഎസ്ടിക്ക് കീഴില്‍ 1200 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ചെറു പെട്രോള്‍ കാറുകളില്‍ 28 ശതമാനം നികുതിയും ഒരു ശതമാനം അധിക സെസുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാറുകളില്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവുമായി ഹോണ്ട

അതേസമയം, 1500 സിസി എഞ്ചിന്‍ ശേഷിക്ക് താഴെയുള്ള ഡീസല്‍ കാറുകളില്‍ 28 ശതമാനം നികുതിക്ക് ഒപ്പം 3 ശതമാനം അധിക സെസും പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

കൂടുതല്‍... #ഹോണ്ട
English summary
GST Effect: Honda Cars Cuts Vehicle Prices By Up To Rs 1.31 lakh. Read in Malayalam.
Story first published: Tuesday, July 4, 2017, 11:43 [IST]
Please Wait while comments are loading...

Latest Photos