ജിഎസ്ടിക്ക് ശേഷം ഹോണ്ട സിറ്റിയുടെ വില ഇങ്ങനെ

Written By:

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ എല്ലാം മോഡലുകളുടെ വില കുറച്ച് വരികയാണ്. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി 10000 മുതല്‍ 1.3 ലക്ഷം രൂപ വരെയാണ് കാറുകളില്‍ ഹോണ്ട പ്രഖ്യാപിച്ച വിലക്കുറവ്.

ഇന്ത്യയുടെ ബെസ്റ്റ് സെല്ലിംഗ് മിഡ്-സൈസ് സെഡാന്‍ ഹോണ്ട സിറ്റിയുടെ വിലയും തത്ഫലമായി കുറഞ്ഞിരിക്കുകയാണ്. 16510 രൂപ മുതല്‍ 28005 രൂപ വരെയാണ് സിറ്റി സെഡാനില്‍ ഹോണ്ട ലഭ്യമാക്കുന്ന വിലക്കുറവ്. 

ഇതോടെ 8.62 ലക്ഷം രൂപ ആരംഭവിലയില്‍ എത്തിയിരുന്ന ഹോണ്ട സിറ്റി, ഇനി മുതല്‍ 8.46 ലക്ഷം രൂപ വിലയില്‍ ലഭ്യമാകും. പുതുക്കിയ വില പ്രകാരം, 13.43 ലക്ഷം രൂപ വിലയിലാണ് സിറ്റി സെഡാന്റെ ടോപ് വേരിയന്റ് ഒരുങ്ങുക. 

Prices Ex-Showroom

 Model  Pre-GST On-Road  Price Difference
Honda City  Rs. 8.62 - Rs 13.71 lakh  Rs 8.46 - Rs 13.43 lakh Rs Rs 16,510 - Rs 28,005

വിലകള്‍ എല്ലാം ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ് നല്‍കിയിരിക്കുന്നത്.

പെട്രോള്‍-ഡീസല്‍ വേര്‍ഷനുകളിലാണ് സിറ്റി സെഡാനെ ഹോണ്ട നല്‍കുന്നത്.

117.6 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും, 98 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുമാണ് ഹോണ്ട സിറ്റി എത്തുന്നത്.

5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് പെട്രോള്‍ വേര്‍ഷന്‍ സിറ്റിയില്‍ ലഭ്യമാകുന്നത്. അതേസമയം, ഡീസല്‍ വേര്‍ഷനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഹോണ്ട നല്‍കുന്നത്.

നേരത്തെ, ഹാച്ച്ബാക്ക് മോഡല്‍ ബ്രിയോയില്‍ 12279 രൂപയും കോമ്പാക്ട് സെഡാന്‍ അമേസില്‍ 14825 രൂപയും ഹോണ്ട വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അക്കോര്‍ഡ് ഹൈബ്രിഡിന്റെ പുതുക്കിയ വില സംബന്ധിച്ച വിവരങ്ങള്‍ ഹോണ്ട ലഭ്യമാക്കിയിട്ടില്ല.

കൂടുതല്‍... #ഹോണ്ട
English summary
Honda City Prices Reduced After GST. Read in Malayalam.
Story first published: Saturday, July 8, 2017, 19:31 [IST]
Please Wait while comments are loading...

Latest Photos