ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

Written By:

ജാപ്പനീസ് കാർനിർമാതാവായ ഹോണ്ട 2006ലായിരുന്നു സിവിക് സെഡാനെ ഇന്ത്യയ്ക്ക് ആദ്യമായി പരിചയപ്പെടുത്തിയത്. അക്കാലത്ത് ഹോണ്ടയുടെ തന്നെ മികച്ച മോഡലുകളിൽ ഒന്നായിരുന്നതിനാൽ ഇന്ത്യയിലും മികച്ച സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചിരുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

എന്നാൽ വിപണിയിൽ പുതിയ ഡീസൽ കാറുകൾ എത്തിയപ്പോഴുണ്ടായ കടുത്ത മത്സരങ്ങളെ തുടർന്ന് വില്പനയിൽ ഇടിവു സംഭവിച്ച സിവികിനെ പതിയെ വിപണിയിൽ നിന്നും പിൻവലിക്കുകയായിരുന്നു ഹോണ്ട.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

അടുത്തിടെയായിരുന്നു സിവികിനെ വീണ്ടും ഇന്ത്യയിലവതരിപ്പിക്കുന്നു എന്ന വാർത്തുമായി കമ്പനി രംഗത്തുവന്നത്. ഹോണ്ടയിൽ നിന്നും കരുത്താർന്ന മികച്ച ഫീച്ചറുകളുള്ള ഒരു കാർ ആയിരിക്കും ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

ഹോണ്ട സിവികിന്റെ തിരിച്ചുവരവ് ഹ്യുണ്ടായ്, ടൊയോട്ട എതിരാളികൾക്ക് ഒരു തലവേദനയാകാനുള്ള സാധ്യതയുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

അടുത്തിടെ ലോഞ്ച് ചെയ്ത ആഡംബര സെഡാൻ അക്കോർഡ്, കോംപാക്ട് സെഡാൻ സിറ്റി എന്നിവയ്ക്കിടയിലുള്ള വിടവ് പരിഹരിക്കുക എന്ന ലക്ഷ്യമായിരിക്കും സിവികിന്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

പത്താം തലമുറ സിവികിനെയാണ് ഹോണ്ടയിപ്പോൾ അവതരിപ്പിക്കുന്നത്. അഗ്രസീവ് ലുക്ക് പകരുന്ന ഡിസൈൻ ശൈലിയായിരിക്കും പുതിയ സിവികിന്റെ അവതരണം.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

എൽഇഡി ഹെഡ്‌ലാമ്പ്, സി ഷേപ്പ് എൽഇഡി ടെയിൽ‌ലാമ്പ്, ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് പുതിയ സിവികിനെ കൂടുതൽ ആകർഷകമാക്കുക.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

1.8ലിറ്റർ, 2.0ലിറ്റർ പെട്രോൾ, 1.5ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിനുകളിലാണ് ആഗോള വിപണിയിൽ സിവിക് ലഭ്യമായിട്ടുള്ളത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

ഇന്ത്യയിൽ 118ബിഎച്ച്പിയും 300എൻഎം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന 1.6ലിറ്റർ ഐ-ഡിടിഇസി ഡീസൽ എൻജിനിലായിരിക്കും സിവികിന്റെ അവതരണം.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

സിവികിന്റെ 1.5ലിറ്റർ ടർബോ പെട്രോൾ, 1.8ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എന്നീ എൻജിനുകളും ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു ഹോണ്ട സിവിക്...

ഈ വർഷം ഉത്സവക്കാലത്തോടനുബന്ധിച്ചായും ഹോണ്ട സിവികിന്റെ ഇന്ത്യയിലേക്കുള്ള എൻട്രി.

കാണാം ഹോണ്ടയുടെ ആഡംബരക്കാർ അകോർഡിന്റെ കൂടുതൽ ഇമേജുകൾ...

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic Is Preparing For A Comeback In India
Story first published: Tuesday, January 31, 2017, 18:22 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark