ഹോണ്ട സിവിക് ടൈപ്പ് ആർ ബ്ലാക്ക് എഡിഷൻ പുറത്തിറങ്ങി!!
ഹോണ്ട സിവിക് ടൈപ്പ് ആർ പതിപ്പിന്റെ പരിമിതക്കാല ബ്ലാക്ക് എഡിഷനെ പുറത്തിറക്കി.
ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട നിലവിലുള്ള പെർഫോമൻസ് ഹാച്ച്ബാക്കായ സിവിക് ടൈപ്പ് ആർ വാഹനത്തിന്റെ നിർമാണം നിറുത്തുവാനുള്ള ഒരുക്കത്തിലാണ്. അതിനു മുൻപെ സിവികിന്റെ നൂറ് യൂണിറ്റുകൾ തികച്ചുകൊണ്ട് ബ്ലാക്ക് എഡിഷനെ പുറത്തിറക്കിയിരിക്കുകയാണ്.

കൂടുതൽ കരുത്തേറിയതായി ടൈപ്പ് ആർ ജിടി മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ബ്ലാക്ക് എഡിഷന്റെ നിർമാണം നടത്തിയിട്ടുള്ളത്. യുകെയിൽ വച്ചാണ് സിവിക് ടൈപ്പ് ആർ കാറുകളുടെ നിർമാണം നടത്തപ്പെടുന്നത്.

പുതിയ ബ്ലാക്ക് എഡിഷനോടു കൂടി നിലവിലുള്ള സിവിക് ടൈപ്പ് ആർ കാറുകളുടെ 100 യൂണിറ്റുകൾ തികയുന്നതായിരിക്കും. അതോടുകൂടി ഹോണ്ട സിവിക് എക്സിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പുത്തൻ തലമുറ ടൈപ്പ് ആർ കാറുകളുടെ നിർമാണവും ആരംഭിക്കുന്നതായിരിക്കും.

ടർബോചാർജ്ഡ് 2.0ലിറ്റർ വിടെക് ടർബോ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് ഈ പരിമിതക്കാല എഡിഷന് കരുത്തേകുന്നത്. 306ബിഎച്ച്പിയും 400എൻഎം ടോർക്കുമാണ് ഈ വാഹനമുല്പാദിപ്പിക്കുക.

പേരു സൂചിപ്പിക്കുന്നതു പോലെ മുന്നിലും പിന്നിലും വീലുകളിലും ചുവന്ന നിറത്തിലുള്ള അക്സെന്റുകളോടെയാണ് ബ്ലാക്ക് എഡിഷൻ സിവിക് ടൈപ്പ് ആർ ഇറങ്ങിയിരിക്കുന്നത്.

അതെ പോലുള്ള ബ്ലാക്ക്-റെഡ് കോംപിനേഷനിൽ തന്നെയാണ് അകത്തളവും ഒരുക്കിയിരിക്കുന്നത്.

2017 മാർച്ചോടെയായിരിക്കും പുത്തൻ തലമുറ ഹോണ്ട സിവികിന്റെ വില്പനയാരംഭിക്കുക എന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

പെർഫോമൻസിന് മാത്രം പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന സിവിക് ടൈപ്പ് ആർ പതിപ്പിനെ സെപ്തംബറിലായിരിക്കും അവതരിപ്പിക്കുക.

ബ്ലാക്ക് എഡിഷൻ എത്തുന്നതോടെ സിവികിന്റെ ആദ്യ തലമുറ നൂറുതികയ്ക്കുന്ന പക്ഷം ഈ ബ്ലാക്ക് എഡിഷൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയത് എന്നാണ് ഹോണ്ട തലവൻ ഫിൽ വെബ് വ്യക്തമാക്കിയത്.

പുതുതായി അവതരിക്കുന്ന ഹോണ്ട സിവികിനെ 2017 മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിലായിരിക്കും ആദ്യമായി അവതരിപ്പിക്കുക.

മറ്റൊരു പുത്തൻ ചെറു എസ്‌യുവിയുമായി റിനോ
റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്


Click it and Unblock the Notifications








