ഇന്ത്യയില്‍ നിന്നും ഡീസല്‍ എഞ്ചിനുകളെ ഹോണ്ട കയറ്റുമതി ചെയ്യും

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയില്‍ നിന്നും എഞ്ചിനുകളെ കയറ്റുമതി ചെയ്യും. ഹോണ്ട കാര്‍സ് ഇന്ത്യ മുഖേന, ഫുള്ളി അസംബിള്‍ഡ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളെയാണ് ഹോണ്ട കയറ്റുമതി ചെയ്യുക.

ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും എഞ്ചിനുകളെ ഹോണ്ട കയറ്റുമതി ചെയ്യുന്നത്. രാജസ്ഥാനിലെ തഭുകാര പ്ലാന്റില്‍ നിന്നും നിര്‍മ്മിക്കുന്ന ഡീസല്‍ എഞ്ചിനുകളാണ് കയറ്റുമതി ചെയ്യുപ്പെടുക. 

ഇന്ത്യയില്‍ ആദ്യമായാണ് 1.6 ഡീസല്‍ എഞ്ചിനുകളെ പൂർണമായും ഉത്പാദിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നതും. ആഭ്യന്തര വിപണിയില്‍ 1.6 ഡീസല്‍ എഞ്ചിനുകളില്‍ ഒരുങ്ങിയ ഹോണ്ട കാറുകള്‍ ഇല്ലായെന്നതാണ് ഇതിന് കാരണം. 

2017 ജൂലായ് മാസം മുതല്‍ തഭുകാര പ്ലാന്റില്‍ നിന്നും 1.6 ഡീസല്‍ എഞ്ചിനുകള്‍ കയറ്റുമതി ചെയ്യപ്പെടും. ഇന്ത്യന്‍ നിര്‍മ്മിത 1.6 ഡീസല്‍ എഞ്ചിനുകളെ തായ്‌ലാന്‍ഡിലേക്കാണ് ഹോണ്ട ഇറക്കുമതി ചെയ്യുക. 

വാഹന പ്ലാറ്റ്‌ഫോമുകളുടെ രൂപകല്‍പനയ്ക്കും, വികസനത്തിനും, നിര്‍മ്മാണത്തിനുമായി തായ്‌ലാന്‍ഡില്‍ ഹോണ്ടയ്ക്ക് വലിയ ഉത്പാദന കേന്ദ്രമുണ്ട്.

1.6 ഡീസല്‍ എഞ്ചിനുകള്‍, തായ്‌ലാന്‍ഡ് കേന്ദ്രത്തില്‍ നിന്നും തുടര്‍ന്ന് ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള ഹോണ്ടയുടെ രാജ്യാന്തര ഫാക്ടറികളിലേക്ക് കയറ്റുമതി ചെയ്യും.

രാജ്യാന്തര തലത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും തഭുകാര പ്ലാന്റില്‍ നിന്നുമാണ്.

നിലവില്‍ പ്രതിവര്‍ഷം 1.8 ലക്ഷം എഞ്ചിനുകളുടെ ഉത്പാദനശേഷിയാണ് തഭുകാര പ്ലാന്റിനുള്ളത്. 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും തഭുകാര പ്ലാന്റില്‍ നിന്നും കമ്പനി ഉത്പാദിപ്പിക്കുന്നു. 2013 ല്‍ സ്ഥാപിച്ച തഭുകാര പ്ലാന്റില്‍ നിന്നുമാണ് 1.6 ലിറ്റര്‍ എഞ്ചിന്റെ നിർണായക ഘടകങ്ങള്‍ രാജ്യാന്തര ഹോണ്ട ഫാക്ടറികളില്‍ എത്തുന്നതും.

കൂടുതല്‍... #ഹോണ്ട
English summary
Honda To Export Diesel Engines From India For The First Time. Read in Malayalam.
Story first published: Thursday, June 22, 2017, 15:21 [IST]
Please Wait while comments are loading...

Latest Photos