മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

ഹോണ്ട മൊബീലിയോയുടെ പുതുക്കിയ മോഡലുമായി വിപണിയിലെത്തുന്നു

By Praseetha

കഴിഞ്ഞ വർഷമായിരുന്നു ഹോണ്ട അമേസ് കോംപാക്ട് സെഡാന്റേയും ബ്രിയോ ഹാച്ച്ബാക്കിന്റേയും പുതുക്കിയ പതിപ്പിനെ വിപണിയിലെത്തിച്ചത്. ഇപ്പോൾ മൊബീലിയോ എംപിവിയുടെ പുതുക്കിയ പതിപ്പുമായിട്ടാണ് ഹോണ്ടയുടെ വരവ്.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

മാരുതി എർടിഗയ്ക്ക് കടുത്ത എതിരാളിയായിട്ട് 2014-ലായിരുന്നു ഹോണ്ട മൊബീലിയോ ഇന്ത്യയിലെത്തിച്ചേർന്നത്. അഞ്ചു വർഷത്തിനുശേഷം മുഖംമിനുക്കി കൊണ്ടുള്ള മൊബീലിയോയുടെ പടങ്ങൾ ഇന്തോനേഷ്യയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

2017 ജനവരി 10 ന് ഇന്തോനേഷ്യയിൽ തന്നെയായിരിക്കും മൊബീലിയോ ഫേസ്‌ലിഫ്റ്റിന്റെ ആദ്യപ്രദർശനം.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

പുത്തൻ മൊബീലിയോയുടെ ടീസർ ഇമേജിൽ നിന്നും വ്യക്തമാണ് മുൻഭാഗത്തായി പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന്. നിലവിലുള്ള മോഡലിനേക്കാൾ ചെറിയ ഹെഡ്‌ലൈറ്റുകളാണ് ഇതിലെ പ്രധാന മാറ്റങ്ങളിലൊന്ന്.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

സിറ്റി സെഡാനിലേതുപോലെ ക്രോം സ്ട്രിപ്പുകൾ ഉള്ള വലുപ്പമേറിയ ഗ്രില്ലാണ് പുത്തൻ മൊബീലിയോയുടെ മറ്റൊരു പ്രത്യേകത. ആൻഗുലാർ ഫ്രണ്ട് എയർ ഇൻടേക്ക്, പുതുക്കിയ ബംബർ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

പുതുക്കിയ ഡാഷ്ബോർഡും ഫീച്ചറുകളും നൽകി അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഇന്റീരിയർ ഫീച്ചറുകളെ കുറിച്ച് ടീസർ ഇമേജിൽ നിന്നും വ്യക്തമല്ല.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

ഇന്ത്യയിൽ ഇതുവരെയായി കുറഞ്ഞ വില്പന കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ഒരു മോഡലാണ് മോബീലിയോ. വില്പന വർധിപ്പിക്കാമെന്നുള്ള ഒറ്റൊരു ലക്ഷ്യം മുൻനിർത്തിയാണ് പുത്തൻ മൊബീലിയോയുമായി രംഗത്തെത്തുന്നത്.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

എംപിവി സെഗ്മെന്റിൽ 10 ലക്ഷം വിപണിവിഹിതവും നേടിയെടുക്കാമെന്ന ലക്ഷ്യത്തിലാണ് ഹോണ്ടയുടെ ഈ നീക്കം.

മൊബീലിയോ മുഖംമിനുക്കിയെത്തുന്നു...

സിറ്റിയുടെ ഫേസ്‌ലിഫ്റ്റ് മോഡലിനേയും ഡബ്ല്യൂആർവി ക്രോസോവറിനെയുമാണ് അടുത്തതായി ഹോണ്ട വിപണിയിലെത്തിക്കുന്ന രണ്ട് മോഡലുകൾ.

More from DriveSpark

Article Published On: Tuesday, January 10, 2017, 9:00 [IST]
English summary
Honda Mobilio Facelift Teased Ahead Of Global Unveil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X