ഹോണ്ട കാറുകളുടെ വില വര്‍ധിച്ചു; പുതുക്കിയ വില ഇങ്ങനെ
ജിഎസ്ടി സെസ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കാറുകളുടെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഹോണ്ടയുടെ പ്രീമിയം മോഡലുകളായ സിറ്റി സെഡാന്‍, ബിആര്‍-വി, സിആര്‍-വി എസ്‌യുവികളുടെ വിലയാണ് വര്‍ധിച്ചിരിക്കുന്നത്.

7,003 രൂപ മുതല്‍ 89,069 രൂപ വരെയാണ് വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. മിഡ്-സൈസ് സെഡാനുകളില്‍ 2 ശതമാനം സെസും, ആഢംബര കാറുകളില്‍ 5 ശതമാനം സെസും, എസ് യു വികളില്‍ 7 ശതമാനം സെസും വര്‍ധിച്ച സാഹചര്യത്തിലാണ് ഹോണ്ടയുടെ പുതിയ തീരുമാനം.

2017 സെപ്തംബര്‍ 11 മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായി ഹോണ്ട അറിയിച്ചു. അതേസമയം ബ്രിയോ, അമേസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ വില ഹോണ്ട പുതുക്കിയിട്ടില്ല എന്നതും ശ്രദ്ധേയം.

വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തി 7003 രൂപ മുതല്‍ 18,791 രൂപ വരെയാണ് ഹോണ്ട സിറ്റിയില്‍ രേഖപ്പെടുത്തുന്ന വിലവര്‍ധനവ്. ഹോണ്ട ബിആര്‍-വിയില്‍ 12,490 രൂപ മുതല്‍ 18,242 രൂപ വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്.

75,034 രൂപ മുതല്‍ 89,069 രൂപ വരെയാണ് ഹോണ്ട സിആര്‍-വിയില്‍ രേഖപ്പെടുത്തുന്ന വിലവര്‍ധനവ്.
Recommended Video


നേരത്തെ, സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ടൊയോട്ടയും ഇസുസുവും കാറുകളുടെ വില പുതുക്കിയിരുന്നു. ടൊയോട്ട ഇന്നോവ ക്രിസ്റ്റയില്‍ 78,000 രൂപ വരെയും, ഫോര്‍ച്യൂണറില്‍ 1,60,000 രൂപ വരെയും, കൊറോള ആള്‍ട്ടിസില്‍ 72000 രൂപ വരെയാണ് ടൊയോട്ട വര്‍ധിപ്പിച്ചിരിക്കുന്നത്.

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ കാറുകളുടെ വില ഗണ്യമായി കുറഞ്ഞത്.

ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കാറുകളുടെ വില നിര്‍മ്മാതാക്കള്‍ കുറച്ചതും. എന്നാല്‍ ജിഎസ്ടി സെസ് ഉയര്‍ത്തിയ കേന്ദ്ര നീക്കം നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയേകി

ആഢംബര കാറുകളിലും, എസ്യുവികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് ഇനി ഈടാക്കുക. ഇതോടെ മറ്റു ജനപ്രിയ കാറുകളുടെ വിലയും ഉയരുമെന്നാണ് സൂചന.


Click it and Unblock the Notifications








