ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

Written By:

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട എയർബാഗ് ഉൾപ്പെടുത്തിയ 41,580 ഓളം കാറുകളെ തിരിച്ചുവിളിക്കുന്നു. അടിയന്തരഘട്ടത്തിൽ എയർബാഗ് വിന്യസിക്കുമ്പോൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള എയർബാഗ് ഇൻഫ്ളേറ്ററിന്റെ സാന്നിധ്യം പരിഗണിച്ചാണ് തിരിച്ചുവിളിക്കൽ സംഘടിപ്പിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

ഓഹരി പങ്കാളിത്തമുള്ള തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകൾ ഉപയോഗിച്ചുകൊണ്ടുള്ള അപകട ഭീഷണിയെ തുടർന്നാണ് ഇന്ത്യയിൽ വില്പനയിലുള്ള സിറ്റി, ജാസ്, സിവിക്, അകോർഡ് കാറുകളെ തിരിച്ചുവിളിക്കലിന് വിധേയമാക്കുന്നത്.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

2012ൽ നിർമിച്ചു നൽകിയിട്ടുള്ളവയാണ് ഈ തകരാറുകൾ സംഭവിച്ചിരിക്കുന്ന 41,580കാറുകളും.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

ഹോണ്ട സിറ്റിക്കാണ് കൂടുതൽ‍ എയർബാഗ് തകരാറുകൾ കണ്ടെത്തിയിട്ടുള്ളത്. ഇതുമൂലം സിറ്റിയുടെ 32,456 ഓളം കാറുകളാണ് തിരിച്ചുവിളിക്കലിന് വിധേയമാകുന്നത്.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

ഇതുകൂടാതെ ജാസിന്റെ 7,265 യൂണിറ്റുകളും സിവികിന്റെ1,200യൂണിറ്റുകളും അക്കോർഡിന്റെ 659യൂണിറ്റുകളും ഇതേ തകരാറു തുടർന്നു തിരിച്ചിവിളിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

പരിശോധനയ്ക്കായി ഡീലർഷിപ്പുകളിൽ എത്തുന്ന കാറുകളിൽ എയർബാഗ് തകരാറുകൾ കാണുന്ന പക്ഷം സൗജന്യമായി മാറി നൽകുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന സൂചന.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

പരിശോധന ആവശ്യമായിട്ടുള്ള കാറുടമകളെ കമ്പനി നേരിട്ടുവിളിക്കുന്നതായിരിക്കും അല്ലാത്തപക്ഷം കമ്പനി വെബ്സൈറ്റിൽ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയും വിവരങ്ങൾ തിരക്കാവുന്നതാണ്.

ഇന്ത്യയിലിതുവരെ നടക്കാത്ത വലിയൊരു തിരിച്ചുവിളിക്കൽ നടത്തി ഹോണ്ട....

തകരാറുള്ള എയർബാഗ് മാറ്റിനൽകാനുള്ള വാഹന പരിശോധന ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് എക്സ്ക്ലൂസീവ് ഇമേജുകൾ..

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Recalls Over 41,000 Cars In India — Is Your Car On The List?
Story first published: Wednesday, February 1, 2017, 17:10 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark