വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വിറ്റാരയെ വെല്ലാൻ കാർലിനോയുമായി ഹ്യുണ്ടായ്.

By Praseetha

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില്പന കാഴ്ചവെച്ച് മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലറായി മാറിയ വിറ്റാര ബ്രെസയ്ക്ക് ഒരു കടുത്ത എതിരാളിയുമായി ഹ്യുണ്ടായ് എത്തുന്നു. ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കോംപാക്ട് എസ്‌യുവി കാർലിനോയുമായിട്ടാണ് ഹ്യുണ്ടായ് കടന്നുവരുന്നത്.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

‘ക്യുഎക്സ്ഐ' എന്ന കോഡ് നാമം നൽകിയിരിക്കുന്ന ഈ കോംപാക്ട് എസ്‌യുവിയെ അടുത്ത വർഷം ആദ്യത്തൊടെയായിരിക്കും വിപണിയിലെത്തിക്കുക. ഇതുവഴി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എസ്‌യുവി നിർമാതാക്കളാവുക എന്ന ലക്ഷ്യമാണ് ഹ്യുണ്ടായ് നിറവേറുന്നത്.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

ഹ്യുണ്ടായ് ക്രേറ്റയ്ക്ക് താഴെയായിട്ടായിരിക്കും കാർലിനോ ഇടംതേടുക. അതുകൊണ്ട് തന്നെ പത്ത് ലക്ഷത്തിന് താഴെയായിട്ടാണ് ഈ ചെറു എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

ഒരു കൺസ്പെറ്റ് മോഡലായിട്ടാണ് കാർലിനോ അവതരിച്ചതെങ്കിലും പുതിയ ഐ30 ഹാച്ച്ബാക്ക്, ട്യൂസോൺ എസ്‍‌യുവി എന്നിവയുടെ ഡിസൈൻ പിൻതുടർന്നുകൊണ്ടായിരിക്കും ഈ പുതിയ കോംപാക്ട് എസ്‌യുവി അവതരിക്കുക.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

മാത്രമല്ല ഐ20യിൽ നിന്നും ക്രേറ്റയിൽ നിന്നും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ഫീച്ചറുകളും ക്യൂഎക്സ്ഐയിൽ പ്രതീക്ഷിക്കാം.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

ഐ20-യിലുള്ള എൻജിൻ ഉൾപ്പെടുത്തുമെന്ന് മുൻപെ അറിച്ചതിനു പുറമെ ഒരു ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ കൂടി കാർലിനോ കോംപാക്ട് എസ്‌യുവിക്ക് കരുത്തേകുന്നതായിരിക്കും.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

118ബിഎച്ച്പി കരുത്താണ് ഈ ഒരു ലിറ്റർ എൻജിൻ ഉല്പാദിപ്പിക്കുന്നത്. ആഗോള വിപണിയിൽ വില്പനയിലുള്ള ഐ20യിൽ ഉപയോഗിച്ച് വരുന്ന ത്രീസിലിണ്ടർ പെട്രോൾ എൻജിനായിരിക്കും രണ്ടാമത്തേത്.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

ഹ്യുണ്ടായ് 2018 ഓടുകൂടി പുതിയ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഇന്ത്യയിലവതരിപ്പിക്കാനിരിക്കുകയാണ്. ഈ അവസരത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഈ കോംപാക്ട് എസ്‌യുവിയിലും എഎംടി ഉൾപ്പെടുത്തുവാനുള്ള സാധ്യതയുണ്ട്.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

പ്രധാനമായും മാരുതി സുസുക്കി വിറ്റാരബ്രെസയ്ക്ക് എതിരാളിയായി എത്തുന്ന കാർലിനോ കോംപാക്ട് എസ്‌യുവിക്ക് ഇതേ സെഗ്മെന്റിലുള്ള ഫോഡ് ഇക്കോസ്പോർട്, മഹീന്ദ്ര ടിയുവി 300 എന്നിവരും എതിരാളികളായി തീർന്നേക്കാം.

വിറ്റാര ബ്രെസയ്ക്കൊരു കരുത്തൻ എതിരാളിയുമായി ഹ്യുണ്ടായ്!!

ഒടുവിൽ വന്നെത്തി 2017 സുസുക്കി സ്വിഫ്റ്റ്

ഇന്ത്യൻ നിരത്തിലെ സാന്നിധ്യമാകാൻ ഇനി 'ഡിസയർ' ഉണ്ടാകില്ല

More from DriveSpark

Article Published On: Tuesday, January 3, 2017, 14:23 [IST]
English summary
Hyundai's Upcoming Compact SUV Codenamed As QXi; To Take On Vitara Brezza
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X