ജിഎസ്ടി; ഹ്യുണ്ടായി ക്രെറ്റയുടെ വില കുറഞ്ഞു

Written By:

ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ ക്രെറ്റ എസ്‌യുവിയുടെ വില ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് വെട്ടിക്കുറച്ചു. ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മോഡലുകളില്‍ 5.9 ശതമാനം വരെ വിലക്കിഴിവ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നു.

ഹ്യുണ്ടായി നിരയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് ക്രെറ്റ. 36305 രൂപ മുതല്‍ 63670 രൂപ വരെയാണ് ക്രെറ്റ വേരിയന്റുകളില്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന വിലക്കിഴിവ്. 

പുതിയ നികുതി ഘടനയുടെ പശ്ചാത്തലത്തില്‍ 4 മീറ്ററില്‍ കൂടുതല്‍ നീളമുള്ള വാഹനങ്ങളില്‍ 28 ശതമാനം നികുതിയും 15 ശതമാനം അധിക സെസുമാണ് ഈടാക്കുന്നത്.

4270 mm നീളമുള്ള ക്രെറ്റയില്‍ തത്ഫലമായി 43 ശതമാനം നികുതിയാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതും. ക്രെറ്റയുടെ ടോപ് വേരിയന്റ്, 1.6 L CRDi VGT 6AT SX+ ല്‍ 63670 രൂപയുടെ ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് രേഖപ്പെടുത്തുന്നു. 

14363685 രൂപ വിലയില്‍ എത്തിയിരുന്ന ക്രെറ്റയുടെ ടോപ് വേരിയന്റ് ഇനി 1400015 രൂപ വിലയില്‍ ലഭ്യമാകും.

14 വ്യത്യസ്ത പെട്രോള്‍-ഡീഡസല്‍ വേരിയന്റുകളാണ് ക്രെറ്റയില്‍ ഹ്യുണ്ടായി ഒരുക്കുന്നത്. 121 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 89 bhp കരുത്തേകുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 126 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഹ്യുണ്ടായി ക്രെറ്റയില്‍ ലഭ്യമാകുന്നത്.

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് വേരിയന്റുകളില്‍ ഹ്യുണ്ടായി ഒരുക്കുന്നതും.

ഹ്യുണ്ടായി ക്രെറ്റ വേരിയന്റുകളുടെ പുതുക്കിയ വില ഇങ്ങനെ-

 Hyundai Creta Variants  Pre-GST Post-GST  Price Difference
1.6L Dual VTVT 6MT E  Rs 928,547  Rs 892,242 Rs 36,305
1.6L Dual VTVT 6MT E+  Rs 999,900  Rs 959,000 Rs 40,900
1.6L Dual VTVT 6MT SX+  Rs 1,197,393  Rs 1,151,214 Rs 46,179
1.6L Dual VTVT 6MT SX+ (Dual Tone)  Rs 1,235,441  Rs 1,187,151 Rs 48,290
1.6L Dual VTVT 6AT SX+  Rs 1,299,914  Rs 1,248,485 Rs 51,429
1.4L CRDi 6MT E+  Rs 999,900  Rs 979,000 Rs 20,900
1.4L CRDi 6MT S  Rs 1,133,808  Rs 1,109,482 Rs 24,326
1.4L CRDi 6MT S+  Rs 1,224,488  Rs 1,198,417 Rs 26,071
1.6L CRDi VGT 6AT S+  Rs 1,370,288  Rs 1,312,681 Rs 57,607
1.6L CRDi VGT 6MT SX  Rs 1,250,337  Rs 1,196,838 Rs 53,499
1.6L CRDi VGT 6MT SX+  Rs 1,350,245  Rs 1,292,211 Rs 58,034
1.6L CRDi VGT 6MT SX+ (Dual Tone)  Rs 1,388,291  Rs 1,328,147 Rs 60,144
1.6L CRDi VGT 6MT SX (O)  Rs 1,456,615  Rs 1,393,580 Rs 63,035
1.6L CRDi VGT 6AT SX+  Rs 1,463,685  Rs 1,400,015 Rs 63,670

നേരത്തെ, ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ മുന്‍നിര നിര്‍മ്മാതാക്കളെല്ലാം എസ്‌യുവി, സെഡാന്‍, ഹാച്ച്ബാക്കുകളുടെ വില കുറച്ചിരുന്നു. ഫോര്‍ച്യൂണറില്‍ 2.68 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ച ഫോര്‍ഡാണ് വിലക്കിഴിവില്‍ മുന്‍പന്തിയിലുള്ളത്. 

ജിഎസ്ടി പ്രകാരം, 43 ശതമാനം നികുതിയാണ് 1500 സിസി എഞ്ചിന്‍ ശേഷിയുള്ള എസ് യുവികളില്‍ വന്നെത്തിയിരിക്കുന്നത്. നേരത്തെ 50 ശതമാനം നികുതിയായിരുന്നു ഫോര്‍ച്യൂണറില്‍ ഈടാക്കിയിരുന്നതും.

കൂടുതല്‍... #ഹ്യുണ്ടായി
English summary
Hyundai Creta Prices Drop After GST. Read in Malayalam.
Story first published: Thursday, July 13, 2017, 10:34 [IST]
Please Wait while comments are loading...

Latest Photos