അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

Written By:

ക്രെറ്റയുടെ സ്‌പോര്‍ടി പതിപ്പിനെ മറയ്ക്ക് പുറത്ത് ഹ്യുണ്ടായി അവതരിപ്പിച്ചു. ബ്രസീലില്‍ വെച്ചാണ് പുതിയ വേരിയന്റ് ക്രെറ്റ സ്‌പോര്‍ടിനെ ഹ്യുണ്ടായി അവതരിപ്പിച്ചത്.

To Follow DriveSpark On Facebook, Click The Like Button
അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

അടിമുടി സ്‌പോര്‍ടിയായാണ് ഹ്യുണ്ടായി ക്രെറ്റ സ്‌പോര്‍ട് ഒരുങ്ങിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക് ഫിനിഷ് നേടിയ റേഡിയേറ്റര്‍ ഗ്രില്ലും, പുതുക്കിയ എയര്‍ ഡാം ഗ്രില്ലും, ഗ്ലോസ് ബ്ലാക് സ്‌കിഡ് പ്ലേറ്റും പുതിയ പതിപ്പിന്റെ ഡിസൈന്‍ ഫീച്ചറുകളാണ്.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഗ്ലോസി ബ്ലാക് സ്‌കീമിലാണ് ORVM കളും ക്രെറ്റ സ്‌പോര്‍ടില്‍ ഇടംപിടിക്കുന്നത്. പുതിയ 17 ഇഞ്ച് അലോയ് വീലുകളാണ് പുത്തന്‍ എസ്‌യുവിയുടെ മറ്റൊരു ഹൈലൈറ്റ്.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഗ്ലോസ് ബ്ലാക് സ്‌കിഡ് പ്ലേറ്റും, പുതിയ റിയര്‍ സ്‌പോയിലറുമാണ് റിയര്‍ എന്‍ഡിലെ പ്രധാന ഡിസൈന്‍ വിശേഷങ്ങള്‍. ഇതിന് പുറമെ റൂഫ് ബാറുകള്‍ക്കും, ഷാര്‍ക്ക് ഫിന്‍ ആന്റീനയ്ക്കും ഗ്ലോസ് ബ്ലാക് ഫിനിഷാണ് ഹ്യുണ്ടായി നല്‍കിയിട്ടുള്ളത്.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

എക്സ്റ്റീരിയറിലെ സ്‌പോര്‍ടി മുഖം ഇന്റീരിയറിലേക്കും കൊണ്ടുവരാന്‍ ഹ്യുണ്ടായിക്ക് സാധിച്ചിട്ടുണ്ട്. ഓള്‍-ബ്ലാക് തീമില്‍ ഒരുങ്ങിയതാണ് ക്രെറ്റ സ്‌പോര്‍ട് ഇന്റീരിയര്‍.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

ബ്ലാക് ലെതര്‍, ഫാബ്രിക് സീറ്റ്, ബ്ലാക് ഹെഡ്‌ലൈനര്‍, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിങ്ങനെ നീളുന്നതാണ് പുതിയ എസ്‌യുവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവയാണ് ക്രെറ്റ സ്‌പോര്‍ടില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്ന സുരക്ഷാ സജ്ജീകരണങ്ങള്‍.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

153.8 bhp കരുത്തും 187.3 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ 16V പെട്രോള്‍ എഞ്ചിനും, 163.7 bhp കരുത്തും 201.4 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ 16V ഡീസല്‍ എഞ്ചിനിലുമാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ സ്‌പോര്‍ട് അണിനിരക്കുക.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഒരുങ്ങുന്നത്. നവംബര്‍ മാസത്തോടെ പുതിയ ഹ്യുണ്ടായി ക്രെറ്റ സ്‌പോര്‍ട് ബ്രസീലിയന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കും.

അങ്ങനെ ക്രെറ്റയും സ്‌പോര്‍ടിയായി; പുതിയ ക്രെറ്റ സ്‌പോര്‍ട് പതിപ്പിനെ ഹ്യുണ്ടായി അവതരിപ്പിച്ചു

പുതിയ എസ്‌യുവിയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഹ്യുണ്ടായി ഔദ്യോഗിക പ്രസ്താവന ഹ്യുണ്ടായി ഇതുവരെ നല്‍കിയിട്ടില്ല.

കൂടുതല്‍... #hyundai #suv #ഹ്യുണ്ടായി
English summary
Hyundai Creta Sport Variant Unveiled in Brazil. Read in Malayalam.
Story first published: Tuesday, September 26, 2017, 16:04 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark