ഇത് ഗംഭീരം!; ആദ്യ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് i30N നെ ഹ്യുണ്ടായി അവതരിപ്പിച്ചു

Written By:

കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്, i30N നെ ഹ്യുണ്ടായി അവതരിപ്പിച്ചു. ഹ്യുണ്ടായിയുടെ പെര്‍ഫോര്‍മന്‍സ് വിഭാഗം, 'N' ല്‍ നിന്നും പുറത്ത് വരുന്ന ആദ്യ മോഡലാണ് i30N.

പെര്‍ഫോര്‍മന്‍സ് കാര്‍ എന്ന തത്വത്തിലൂന്നിയാണ് i30N നെ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത നുബേഗ്രിങ്ങ് ട്രാക്കിലും, ദുര്‍ഘട ബ്രിട്ടീഷ് ബി റോഡുകളിലും, സ്വീഡനിലെ മഞ്ഞിലും നടത്തിയ കഠിന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഹ്യുണ്ടായി i30 N പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് എത്തുന്നതും.

247 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് i30N ന്റെ പവര്‍ഹൗസ്. പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് ശ്രേണിയിലേക്കുള്ള ഹ്യുണ്ടായി i30N ന്റെ കടന്ന് വരവ്, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയ്ക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. 

പെര്‍ഫോര്‍മന്‍സ് പാക്കിന്റെ പശ്ചാത്തലത്തില്‍ 271 bhp വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള i30N ന് മുന്നില്‍ 242 bhp ഏകുന്ന ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐ നിറംമങ്ങുന്നു.

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലൂടെയാണ് i30N ന്റെ ഫ്രണ്ട് വീലുകളിലേക്ക് കരുത്തെത്തുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ i30N ന് വേണ്ടത് കേവലം 6.4 സെക്കന്റാണ്. 

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് ഹ്യുണ്ടായി i30N ന്റെ ടോപ്‌സ്പീഡ്.

ലൊഞ്ച് കണ്‍ട്രോള്‍, റെവ്-മാച്ചിംഗ് ഫംങ്ഷന്‍, അഞ്ച് ഡ്രൈവിംഗ് മോഡുകള്‍, ഇലക്ട്രോണിക്ക് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടുന്ന പെര്‍ഫോര്‍മന്‍സ് ഘടകങ്ങളും ഹ്യുണ്ടായി i30N ന് കരുത്തേകുന്നു.

N ബട്ടണ്‍ മുഖേന, i30N ല്‍ കരുത്തുറ്റ പെര്‍ഫോര്‍മന്‍സ് സെറ്റപ് ഒരുക്കാന്‍ ഡ്രൈവര്‍ക്ക് സാധിക്കും. കൂടാതെ, N കസ്റ്റം മോഡിലൂടെ ഉചിതമായ രീതിയില്‍ സെറ്റപ് ക്രമീകരിക്കാനും ഉപഭോക്താക്കള്‍ക്ക് ഹ്യുണ്ടായി അവസരം നല്‍കുന്നു. 

പെര്‍ഫോര്‍മന്‍സ് പാക്കോടെയുള്ള i30N ല്‍, ഇലക്ട്രോണിക് സ്ലിപ് ഡിഫറന്‍ഷ്യല്‍, വലിയ ബ്രേക്കുകള്‍, വാല്‍വ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, പിരെല്ലി പി സീറോ റബ്ബറിന് ഒപ്പമുള്ള 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഇടംപിടിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് i30 യില്‍ ഒരല്‍പം ഡിസൈന്‍ മാറ്റങ്ങളോടെയാണ് i30N എത്തുന്നത്. കസ്‌കേഡിംഗ് ഗ്രില്‍, ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ പുതിയ എയറോഡൈനാമിക് ഫീച്ചറുകള്‍ എന്നിവ ഡിസൈന്‍ ഫീച്ചറുകളില്‍ ശ്രദ്ധേയം.

വീതിയേറിയ എയര്‍ ഇന്‍ടെയ്ക്കുകളും, റിയര്‍ ഡിഫ്യൂസറും മോഡലില്‍ സാന്നിധ്യമറിയിക്കുന്നു. N ലേബലോട് കൂടിയ ബ്രേക്ക് കാലിപ്പറാണ് വീലുകളില്‍ ഒരുങ്ങിയിരിക്കുന്നത്.

ഇന്റീരിയറിലും സ്‌പോര്‍ടി ലുക്ക് പകരാനുള്ള ഹ്യുണ്ടായിയുടെ ശ്രമം വ്യക്തമാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്‌ക്കൊപ്പം ഒപ്ഷനല്‍ ബില്‍ട്ട്-ഇന്‍ സാറ്റലൈറ്റ് നാവിഗേഷനും 8 ഇഞ്ച് ഡിസ്‌പ്ലേയുടെ ഭാഗമായി ഇടംപിടിക്കുന്നു.

എന്നാല്‍ പവര്‍ യൂസേജ്, ടര്‍ബ്ബോ ബൂസ്റ്റ്, ലാപ് ടൈമിംഗ് രേഖപ്പെടുത്തുന്ന N മെനുവാണ് ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റത്തിലെ ഹൈലൈറ്റ്.

ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ് അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്ററിംഗ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് ഹ്യുണ്ടായി i30N ലെ സുരക്ഷാ ഫീച്ചറുകളും.

കൂടുതല്‍... #ഹ്യുണ്ടായി
English summary
2018 Hyundai i30N Revealed — Its First True Performance Car. Read in Malayalam.
Story first published: Friday, July 14, 2017, 10:29 [IST]
Please Wait while comments are loading...

Latest Photos