കാത്തിരിപ്പിന് വിരാമം; സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

Written By:

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ സബ്-കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു. ഹ്യുണ്ടായി നിരയില്‍ ടക്‌സോണിനും ക്രെറ്റയ്ക്കും ഇടയിലാണ് കോണയുടെ സ്ഥാനം.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഹോണ്ട H-RV, നിസാന്‍ ജ്യൂക്ക്, ടൊയോട്ട C-HR എന്നിവരുമായാണ് ഹ്യുണ്ടായി കോണ രാജ്യാന്തര വിപണിയില്‍ മത്സരിക്കുക. കാറുകളില്‍ ഉപരി യൂട്ടിലിറ്റി വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്നത്തെ ഉപഭോക്തൃ സമൂഹത്തിന് മുന്നില്‍ ഹ്യുണ്ടായിയുടെ പ്രതീക്ഷകളാണ് കോണയും, ടക്‌സോണും, സാന്റാ ഫെയും.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

എതിരാളികളില്‍ നിന്നും വ്യത്യസ്തമായി, ഓള്‍-വീല്‍ ഡ്രൈവില്‍ ഒരുങ്ങുന്ന കോണയെ ഹ്യുണ്ടായി ഓപ്ഷണലായി നല്‍കുന്നു. ശ്രേണിയില്‍ ഹ്യുണ്ടായി നടത്തിയിരിക്കുന്ന അപ്രതീക്ഷിത നീക്കമാണിത്.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഓള്‍-വീല്‍ ഡ്രൈവിന് പുറമെ പുതിയ ഡ്യൂവല്‍-ക്ലച്ച് ഗിയര്‍ബോക്‌സ്, പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ഓപ്ഷണലായി കോണയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുന്നു.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഡിസൈന്‍

മറ്റ് ഹ്യുണ്ടായി മോഡലുകളില്‍ എന്ന പോലെ കോണയിലും കസ്‌കേഡിംഗ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. ബോണറ്റിലേക്ക് ചേര്‍ന്നിഴകി നില്‍ക്കുന്നതാണ് കോണയുടെ ഗ്രില്‍.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

അതേസമയം, സ്പ്ലിറ്റ് എല്‍ഇഡി ലൈറ്റിംഗ് സംവിധാനം കോണയെ ഹ്യുണ്ടായി നിരയില്‍ വേറിട്ട് നിര്‍ത്തുന്നു.

വശങ്ങളില്‍ ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗാണ് കോണയ്ക്ക് ലഭിച്ചിരിക്കുന്നത്. റിയര്‍ എന്‍ഡിലും സ്പ്ലിറ്റ് ലൈറ്റ് നല്‍കാന്‍ ഹ്യുണ്ടായി പ്രത്യേകം ശ്രദ്ധ നല്‍കിയിട്ടുമുണ്ട്.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

ഹ്യുണ്ടായിയുടെ നിലവിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ തത്വം തന്നെയാണ് കോണയിലും പിന്തുടര്‍ന്നിരിക്കുന്നത്. ഡാഷ്‌ബോര്‍ഡിന് മുകളില്‍ ഇടംപിടിക്കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും, HVAC കണ്‍ട്രോളുകളും ഇന്റീരിയറില്‍ ശ്രദ്ധേയമാണ്.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

എഞ്ചിനും ഗിയര്‍ബോക്‌സും

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കോണ എത്തുക.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

118 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍, 175 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍, 113 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെയാണ് കോണ ഒരുങ്ങിയെത്തുക.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

1.0 ലിറ്റര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണ് ഹ്യുണ്ടായി ലഭ്യമാക്കുക.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

പിന്നീട് 131 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനെയും കോണയില്‍ ഹ്യുണ്ടായി ഒരുക്കും. ഏകദേശം 12.23 ലക്ഷം രൂപയിലാകും എന്‍ട്രിലെവല്‍ ഹ്യുണ്ടായി കോണ സാന്നിധ്യമറിയിക്കുക.

സബ്‌കോമ്പാക്ട് എസ്‌യുവി കോണയെ ഹ്യുണ്ടായി അവതരിപ്പിച്ചു

നിലവില്‍ ബ്രിട്ടീഷ് വിപണിയിലാണ് ഹ്യുണ്ടായ കോണ എത്തിയിരിക്കുന്നത്. കോണയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഹ്യുണ്ടായി ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

കൂടുതല്‍... #ഹ്യുണ്ടായി
English summary
Official: Hyundai Kona Subcompact SUV Revealed. Read in Malayalam.
Story first published: Tuesday, June 13, 2017, 13:26 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark