പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

Written By:

ഹോണ്ട പുറത്തിറക്കാനിരിക്കുന്ന പുതിയ ഡബ്ല്യൂആർവി ക്രോസോവറിന്റെ നിർമാണമാരംഭിച്ചു. രാജസ്ഥാനിലെ നിർമാണശാലയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ചെറു എസ്‌യുവി മാരുതി ബ്രെസ, ഫോഡ് ഇക്കോ സ്പോർട്സ് വാഹനങ്ങളെ മുൻനിർത്തിയായിരിക്കും അവതരിക്കുക.

To Follow DriveSpark On Facebook, Click The Like Button
പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്ത്യൻ നിരത്തിലെത്താനിരിക്കുന്ന പുതിയ ക്രോസോവർ ഡബ്ല്യൂആർവിയുടെ സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടു.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

ഹോണ്ടയുടെ തന്നെ ചെറു ഹാച്ചായ ജാസിന്റെ അടിത്തറയിലാണ് ഡബ്ല്യുആർ-വിയുടെ രൂപകല്പന. വിൻസം റൺഎബോട്ട് വെഹിക്കിൾ എന്നതിന്റെ ചുരുക്കിയെഴുത്താണ് ഡബ്ല്യുആർ-വി.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

വിപണിയിലെത്തുന്നതിനെ കൂറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി നൽകിയിട്ടില്ലെങ്കിലും രാജ്യാന്തര വിപണിയിൽ അവതരുച്ചതിന് ശേഷം മാർച്ചിലായിരിക്കും ഈ ചെറു എസ്‌യുവി ഇന്ത്യയിലെത്തുക.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

ഹോണ്ടയുടെ പുതിയ സിറ്റിയ്ക്ക് ശേഷം പുറത്തിറങ്ങുന്ന വാഹനമായിരിക്കും ഡബ്ല്യുആർ-വി. അബർബൻ സ്റ്റൈൽ ഡിസൈനിൽ പുറത്തിറങ്ങുന്ന ഡബ്ല്യുആർ-വി യുവാക്കളെ ലക്ഷ്യംവെച്ചാണ് അവതരിക്കുന്നത്.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

സബ്കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിൽ അവതരിക്കുന്ന ഈ വാഹനത്തിന് ബിആർ-വിയേക്കാൾ വിലയും കുറവായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പ്രാദേശികമായി നിർമ്മിക്കപ്പെടുന്നു എന്നതും ഒരു കാരണമാണ്.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

മറ്റ് ഹോണ്ട മോഡലുകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഡിസൈനാണ് എക്സ്റ്റീരിയറിൽ ഉപയോഗിച്ചിട്ടുള്ളത്. സ്റ്റൈലിഷ് ഹെഡ്‌ലാമ്പ്, മസിലൻ ബോഡി, ക്രോം ഗ്രിൽ എന്നിവ ഈ വാഹനത്തെ വേറിട്ടുനിർത്തുന്നു.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

കൂടാതെ വാഹനത്തിനു ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുമുണ്ട്. എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പും സ്റ്റൈലിഷ് ബംബറും പിന്‍ഭാഗത്തെ കൂടുതൽ ആകർഷകമാക്കുന്നു.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

വാഹനത്തിന്റെ ഉയരം 50എംഎം ആയി വർധിപ്പിക്കാൻ സസ്പെൻഷനിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 190എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് പുതിയ ഹോണ്ട ക്രോസോവറിനുള്ളത്.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

ഡ്യുവൽ ടോൺ അപ്ഹോൾസ്ട്രെയാണ് അകത്തളത്തിലെ പുതുമയായി പറയാവുന്നത്. ജാസിലേതുപോലെ ബൂട്ട് സ്പേസ് 363ലിറ്ററായി തന്നെ നിലനിർത്തിയിട്ടുണ്ട്. ജാസിലേതിനു സമാനമായിട്ടുള്ള ഇൻന്റീരിയർ തന്നെയായിരിക്കും ഈ വാഹനത്തിനുമുണ്ടാവുക.

പുതിയ ഹോണ്ട ഡബ്ല്യൂആർവി ക്രോസോവറിന്റെ സാങ്കേതിക വിവരങ്ങൾ പുറത്ത്...

കരുത്തേകാനായി സിവിടി ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടുള്ള 1.5ലിറ്റർ ഐ-വിടെക് ഫോർ സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുക. ഇത് 116ബിഎച്ച്പിയും 150എൻഎം ടോർക്കുമുല്പാദിപ്പിക്കും.

ഹോണ്ട അക്കോർഡ് ഹൈബ്രിഡ് ചിത്രങ്ങൾ

കൂടുതല്‍... #ഹോണ്ട #honda
English summary
India-Bound Honda WR-V Technical Specifications Revealed
Story first published: Thursday, February 2, 2017, 13:52 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark