1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

Written By:

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് കോമ്പസ് എസ്‌യുവിയെയാണ് ഇന്ന് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. 16 ലക്ഷം രൂപ ആരംഭവിലയിലാകും ജീപ് കോമ്പസിന്റെ കടന്ന് വരവെന്ന സൂചന, വിപണിയില്‍ പുതുതരംഗം ഒരുക്കിയിരിക്കുകയാണ്.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

ഔദ്യോഗിക ലൊഞ്ചിന് മുമ്പ് തന്നെ കോമ്പസ് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച ജീപിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് തന്നെ ജീപ് കോമ്പസിനെ തേടിയെത്തിയത് 1000 ലേറെ ബുക്കിംഗാണ്.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 50000 രൂപ മുന്‍കൂര്‍ തുക അടച്ചാണ് ഉപഭോക്താക്കള്‍ കോമ്പസുകളെ ബുക്ക് ചെയ്തത്.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

വരവിന് മുമ്പെ കോമ്പസിനായുള്ള ഇത്രമേല്‍ ബുക്കിംഗ്, വിപണിയിലെ എസ്‌യുവി സമവാക്യങ്ങള്‍ മാറ്റി മറിക്കുമെന്ന സൂചനയാണ് നല്‍കുന്നതും.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

രണ്ട് മാസം മുമ്പ്, പൂനെയിലുള്ള രഞ്ജന്‍ഗോണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് കോമ്പസ് പുറത്ത് വന്നത്. ജീപില്‍ നിന്നുമുള്ള ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ മോഡലാണ് കോമ്പസ് എസ്‌യുവി.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

ആഭ്യന്തര വില്‍പനയ്ക്ക് ഒപ്പം ജപ്പാന്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന റൈറ്റ്-ഹാന്‍ഡഡ്-ഡ്രൈവ് വിപണികളിലേക്കും കോമ്പസുകളെ ജീപ് കയറ്റുമതി ചെയ്യും. 65 ശതമാനത്തോളം പ്രാദേശികമായാണ് ജീപ് കോമ്പസിന്റെ നിര്‍മ്മാണം.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

എഞ്ചിന്‍ ഉള്‍പ്പെടെ നിര്‍ണായക ഭാഗങ്ങളും പാര്‍ട്സുകളും ഇന്ത്യയില്‍ നിന്നും തന്നെയാണ് ജീപ് നിര്‍മ്മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പാര്‍ട്സുകള്‍ക്കും ആക്സസറിസുകള്‍ക്കുമായുള്ള എക്സ്‌ക്ലൂസീവ് MOPAR സ്റ്റോര്‍, ജീപ് ഉടന്‍ ആരംഭിക്കും.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

1.4 മള്‍ട്ടിഎയര്‍ പെട്രോള്‍ യൂണിറ്റിലാണ് ജീപ് കോമ്പസ് ഒരുങ്ങിയിരിക്കുന്നത്. 160 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനിലും ജീപ്പ് കോമ്പസ് എത്തും. ഇരു എഞ്ചിന്‍ വേര്‍ഷനുകളിലും 7 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനത്തെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് വേരിയന്റുകളില്‍ ജീപ് നല്‍കുന്നതും. സ്പോര്‍ട്, ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ് വേരിയന്റുകളിലാണ് ജീപ് കോമ്പസ് എത്തുക.

1000 ലേറെ ബുക്കിംഗുമായി ജീപ് കോമ്പസ്; എസ്‌യുവി സമവാക്യങ്ങള്‍ മാറുമോ?

ജീപ് നിരയില്‍ റെനഗേഡിനും ചെറോക്കിക്കും ഇടയിലായാണ് കോമ്പസ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ടൊയോട്ട ഫോര്‍ച്ച്യൂണര്‍, ഹോണ്ട സിആര്‍-വി, ഫോഡ് എന്‍ഡവര്‍, ഹ്യുണ്ടായ് ടക്സണ്‍ എന്നിവരാണ് ജീപ് കോമ്പസിന്റെ പ്രധാന എതിരാളികളും.

കൂടുതല്‍... #ജീപ്പ്
English summary
Jeep Compass Bookings In 3 Days Is Quite Impressive. Read in Malayalam.
Story first published: Monday, June 26, 2017, 9:53 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark