കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

Written By:

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് വരുന്നൂ. അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്, മെയ്ഡ് ഇന്‍ ഇന്ത്യ കോമ്പസ് എസ്‌യുവിയെ ജൂലായ് 31 ന് വിപണിയില്‍ ലഭ്യമാക്കും.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും, ഷോറൂമുകള്‍ മുഖേനയും കോമ്പസ് എസ്‌യുവിയുടെ ബുക്കിംഗ് കോമ്പസ് ആരംഭിച്ചിരുന്നു. പൂനെയിലെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് ജീപ് കോമ്പസ് എസ് യുവികള്‍ ഒരുങ്ങുന്നത്.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ എത്തുന്ന കോമ്പസ് എസ്‌യുവിയില്‍, അഞ്ച് നിറഭേദങ്ങളാണ് ജീപ് നല്‍കുന്നതും. ടൂ-വീല്‍ ഡ്രൈവ്, ഫോര്‍-വീല്‍ ഡ്രൈവ് ഓപ്ഷനുകളോടെയാണ് ജീപ് കോമ്പസ് എത്തുക.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കോമ്പസ് എസ് യുവിയുടെ പവര്‍ഹൗസ്. 171 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ജീപ് ബന്ധപ്പെടുത്തിയിരിക്കുന്നത്.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

160 bhp കരുത്തും 250 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും കോമ്പസില്‍ ജീപ് നല്‍കാന്‍ സാധ്യതയുണ്ട്. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാകും 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ജീപ് നല്‍കുക.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

എന്തായാലും കോമ്പസിന്റെ ആദ്യ വരവില്‍ മാനുവല്‍ ഗിയര്‍ബോക്‌സോട് കൂടിയ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് ജീപ് ലഭ്യമാക്കുക. പിന്നീട് കോമ്പസ് ഡീസല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വേര്‍ഷനും, പെട്രോള്‍ വേര്‍ഷനും ജീപ് അവതരിപ്പിക്കും.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

ഹ്യുണ്ടായി ട്യൂസോണ്‍, ഹോണ്ട സിആര്‍-വി, ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ മോഡലുകളോടാണ് ജീപ് കോമ്പസ് എതിരിടുക.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ

കോമ്പാക്ട് എസ് യുവി ശ്രേണിയില്‍ മത്സരം കനത്ത സാഹചര്യത്തില്‍ അതിശയിപ്പിക്കുന്ന വിലയിലാകും കോമ്പസിനെ ജീപ് അവതരിപ്പിക്കുക. എന്തായാലും വരവിന് മുമ്പ് തന്നെ ജീപ് കോമ്പസ് വിപണിയില്‍ തരംഗം ഒരുക്കിയിരിക്കുകയാണ്.

കാത്തിരിപ്പിന് ഒടുവില്‍ ജീപ് കോമ്പസ് എസ്‌യുവി വരുന്നൂ
Price Est. Rs 17 to 25 lakh on-road
Engine 2.0-litre MultiJet II Diesel
Gearbox 6-speed manual
Fuel Tank Capacity 51 litres
Mileage Est. 11kpl combined (City/Highway/Off-road)
Fuel Tank Range Est. 600km
Power/ torque 170bhp @ 3750rpm/ 350Nm @ 1750 - 2000rpm
കൂടുതല്‍... #ജീപ്പ്
English summary
'Made-in-India' Jeep Compass India Launch Date Revealed. Read in Malayalam.
Story first published: Wednesday, July 12, 2017, 10:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark