16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

Written By:

2017 ഓഗസ്റ്റിനാണ് പുതിയ എസ്‌യുവി കോമ്പസിനെ ഇന്ത്യന്‍ വിപണിയില്‍ ജീപ് അവതരിപ്പിക്കുക. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 15 മുതല്‍ 16 ലക്ഷം രൂപ വിലയിലാകും ജീപ് കോമ്പസിന്റെ ബേസ് പെട്രോള്‍ വേരിയന്റ് എത്തുക.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

അതേസമയം, 23 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ടോപ് വേരിയന്റ് ജീപ് കോമ്പസും എത്തുക. ജീപ് കോമ്പസുകളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ പശ്ചാത്തലത്തിലാണ് മോഡലുകളുടെ വില കുറയുന്നത്.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

പൂനെയിലുള്ള രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് ജീപ് കോമ്പസ് എസ്‌യുവികളുടെ ആഭ്യന്തര ഉത്പാദനം. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്ന പ്രൈസ് ടാഗ്, വിപണിയില്‍ കോമ്പസ് തരംഗം ഒരുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ഹ്യുണ്ടായി ടക്‌സോണ്‍, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര എക്‌സ്‌യുവി 500 മോഡലുകളോടാകും കോമ്പസ് മത്സരിക്കുക.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ഇന്ത്യയില്‍ നിന്നുള്ള കോമ്പസുകളുടെ ഉത്പാദനം ജീപിന്റെ തന്ത്രപരമായ നീക്കമാണെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ്, കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ജീപ് കോമ്പസുകളുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ച് കഴിഞ്ഞു. 50000 രൂപ അടച്ച് ജീപ് ഡീലര്‍ഷിപ്പുകളില്‍ നിന്നോ, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം മുഖേനയോ ഉപഭോക്താക്കള്‍ക്ക് കോമ്പസ് ബുക്ക് ചെയ്യാം.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ജീപ് കോമ്പസുകളുടെ ഉത്പാദനത്തില്‍ 65 ശതമാനവും ഉപയോഗിക്കുന്നത് ആഭ്യന്തര ഘടകങ്ങളാണ്. ഇതാണ് ഇത്രയേറെ വിലക്കുറവില്‍ കോമ്പസുകള്‍ അണിനിരക്കാന്‍ കാരണം.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ഫിയറ്റ്-ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സിന്റെ രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമാണ് കോമ്പസുകളെ ജീപ് നിര്‍മ്മിക്കുന്നത്.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

നിലവില്‍ റാംഗ്ലര്‍ അണ്‍ലിമിറ്റഡ്, ഗ്രാന്‍ഡ് ചെറോക്കീ മോഡലുകളെ പ്രീമിയം വിലകളിലാണ് ജീപ് അവതരിപ്പിക്കുന്നത്. ഇരു മോഡലുകളും കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് (CBU) മുഖേനയാണ് ഇന്ത്യയില്‍ എത്തുന്നത്. ഇതാണ് പ്രീമിയം വിലയില്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്താന്‍ കാരണം.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

1.4 മള്‍ട്ടിഎയര്‍ പെട്രോള്‍ യൂണിറ്റിലാണ് ജീപ് കോമ്പസ് ഒരുങ്ങിയിരിക്കുന്നത്. 160 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനിലും ജീപ്പ് കോമ്പസ് എത്തും.

16 ലക്ഷം രൂപ വിലയില്‍ ജീപ് കോമ്പസ് എത്തുമെന്ന് സൂചന

ഇരു എഞ്ചിന്‍ വേര്‍ഷനുകൡലും 7 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. ഫോര്‍-വീല്‍-ഡ്രൈവ് സംവിധാനത്തെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് വേരിയന്റുകളില്‍ ജീപ് നല്‍കുന്നതും.

കൂടുതല്‍... #ജീപ്പ്
English summary
Jeep Compass Prices In India Might Trigger A War Among SUVs. Read in Malayalam.
Story first published: Wednesday, June 21, 2017, 10:52 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark