'മെയ്ഡ് ഇന്‍ ഇന്ത്യ' ജീപ് കോമ്പസ് ഒരുങ്ങി

Written By:

ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസ് എസ്‌യുവി ഔദ്യോഗികമായി പുറത്തിറങ്ങി. ആഭ്യന്തര വില്‍പനയ്ക്ക് ഒപ്പം ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസുകൾ വിദേശ വിപണികളിലും സാന്നിധ്യമറിയിക്കും.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

മഹാരാഷ്ട്രയിലെ രഞ്ജന്‍ഗോണ്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ ജീപ് പുറത്തിറങ്ങിയത്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

രാജ്യാന്തര തലത്തില്‍, റൈറ്റ് ഹാന്‍ഡ് ഡ്രൈവില്‍ ഒരുങ്ങുന്ന ജീപ് കോമ്പസിനെ ഉത്പാദിപ്പിക്കുന്ന ഏക നിര്‍മ്മാണ കേന്ദ്രമാണ് രഞ്ജന്‍ഗോണ്‍ പ്ലാന്റ്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

ഏകദേശം 280 മില്ല്യണ്‍ ഡോളര്‍ (1800 കോടിയില്‍ ഏറെ രൂപ) ചെലവിലാണ് രഞ്ജന്‍ഗോണ്‍ ഉത്പാദനകേന്ദ്രത്തെ ജീപ് സ്ഥാപിച്ചിരിക്കുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടുന്ന വിദേശ വിപണികളിലേക്കാണ് രഞ്ജന്‍ഗോണ്‍ പ്ലാന്റില്‍ നിന്നുമുള്ള കോമ്പസുകള്‍ കയറ്റുമതി ചെയ്യുക.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

65 ശതമാനത്തോളം പ്രാദേശികമായാണ് ജീപ് കോമ്പസിന്റെ നിര്‍മ്മാണം. എഞ്ചിന്‍ ഉള്‍പ്പെടെ നിര്‍ണായക ഭാഗങ്ങളും പാര്‍ട്‌സുകളും ഇന്ത്യയില്‍ നിന്നും തന്നെയാണ് ജീപ് നിര്‍മ്മിക്കുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

യഥാര്‍ത്ഥ പാര്‍ട്‌സുകള്‍ക്കും ആക്‌സസറിസുകള്‍ക്കുമായുള്ള എക്‌സ്‌ക്ലൂസീവ് MOPAR സ്‌റ്റോറും ജീപ് അവതരിപ്പിക്കും. 2017 ജുലായ് മുതല്‍ ജീപ് കോമ്പസിന്റെ ഉത്പാദനം കമ്പനി ആരംഭിക്കും.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

പിന്നാലെ 2017 ന്റെ മൂന്നാം പാദത്തില്‍ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലൂടെ കോമ്പസിനെ ജീപ്പ് ലഭ്യമാക്കും. സ്‌പോര്‍ട്, ലോഞ്ചിറ്റിയൂഡ്, ലിമിറ്റഡ് വേരിയന്റുകളിലാണ് ജീപ് കോമ്പസ് അവതരിക്കുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ജീപ് കോമ്പസ് എത്തും. 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനിലും, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലുമാണ് മോഡല്‍ അണിനിരക്കുക.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

160 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് കോമ്പസിന്റെ പെട്രോള്‍ എഞ്ചിന്‍. അതേസമയം, 170 bhp കരുത്തും 350 Nm torque മാണ് കോമ്പസ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് ഒപ്പം, 7 സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ജീപ് കോമ്പസില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

ഏകദേശം 20-30 ലക്ഷം രൂപ വില നിലവാരത്തിലാകും ജീപ് കോമ്പസ് എസ്‌യുവി ഇന്ത്യയില്‍ സാന്നിധ്യമറിയിക്കുക. ജീപ് നിരയില്‍ റെനഗേഡിനും ചെറോക്കിക്കും ഇടയിലായാണ് കോമ്പസ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

മെയ്ഡ് ഇന്‍ ഇന്ത്യ ജീപ്പ് കോമ്പസ് ഒരുങ്ങി

ടൊയോട്ട ഫോര്‍ച്ച്യൂണര്‍, ഹോണ്ട സിആര്‍-വി, ഫോഡ് എന്‍ഡവര്‍, ഹ്യുണ്ടായ് ടക്‌സണ്‍ എന്നിവരാണ് ജീപ് കോമ്പസിന്റെ പ്രധാന എതിരാളികളും.

കൂടുതല്‍... #ജീപ്പ്
English summary
First Made In India Jeep Compass Rolls Off Production Line. Read in Malayalam.
Story first published: Saturday, June 3, 2017, 16:12 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark