വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

Written By:

വെള്ളത്തിന് മുകളിലൂടെ ഓടുന്ന ബൈക്കും കാറുമൊക്കെ ഇന്ന് യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വെള്ളത്തിനടിയില്‍ കൂടി ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന ഫോര്‍ വീലറെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

എന്നാല്‍ അത്തരത്തില്‍ ഒരു ചിന്തയാണ് വെള്ളത്തിനടയില്‍ കൂടി ഡ്രൈവ് ചെയ്യാന്‍ സാധിക്കുന്ന ജീപ്പിനെ ഒരുക്കുന്നതില്‍ ഫ്രെഡ് വില്യംസ് എന്ന ഈ ബ്രിട്ടീഷ് പൗരനെ സഹായിച്ചത്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

മുങ്ങിക്കപ്പലായി പ്രവര്‍ത്തിക്കുന്ന ഡീസല്‍ ജീപ്പെന്ന ഫ്രെഡ് വില്യംസിന്റെ ജയിംസ് ബോണ്ട് സ്വപ്‌നം യാഥാര്‍ത്ഥ്യമായതോടെ ഓട്ടോ ലോകം അമ്പരന്നിരിക്കുകയാണ്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

പ്രമുഖ ട്യൂണറായ കമ്മിന്‍സിന്റെ പിന്‍ബലത്തില്‍ലാണ് ഫ്രെഡ് വില്യംസ് തന്റെ സ്വപ്നത്തെ കൈയ്യടക്കിയത്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

1997 മോഡല്‍ ജീപ്പ് റാഗ്ലറില്‍ കമ്മിന്‍സിന്റെ ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടുത്തിയാണ് പുതിയ അവതാരം രംഗത്തെത്തിയിരിക്കുന്നത്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

ജീപ്പ് റാഗ്ലറിലെ ഓഫ്‌റോഡിംഗ് അനുഭവത്തിന് പുതുമ നല്‍കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, കമ്പനി ഒരുക്കിയ 2.5 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനെ സംഘം ഉപേക്ഷിക്കുകയായിരുന്നു.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

തുടര്‍ന്ന്, കമ്മിന്‍സിന്റെ ട്യൂണിംഗില്‍ ഒരുങ്ങിയിട്ടുള്ള ISF 2.8 A 540 പൗണ്ട് ഡീസല്‍ എഞ്ചിനാണ് റാഗ്ലറിന് ലഭിച്ചത്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

160 hp കരുത്തും, 266 Nm torque ഉമാണ് കമ്മിന്‍സിന്റെ ഡീസല്‍ എഞ്ചിന് ഈ റാഗ്ലറിന് നല്‍കുന്നത്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

ന്യൂ വെഞ്ച്വര്‍ 3550 ട്രാന്‍സ്മിഷനാണ് കമ്മിന്‍സിന്റെ ഡീസല്‍ എഞ്ചിനുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, വെള്ളത്തിനടിയിലെ ചതുപ്പ് നിലവുമായി പൊരുത്തപ്പെടുന്ന, പൂണ്ടു പോകാത്ത വലിയ ടയറുകള്‍ക്ക് ഒപ്പം നീളമുള്ള സ്‌നോര്‍ക്കലും ചാസിക്ക് ഒപ്പം ഇവര്‍ നല്‍കിയിട്ടുണ്ട്.

വെള്ളത്തിന് മുകളിലൂടെ അല്ല, വെള്ളത്തിന് അടിയിലൂടെ; ജീപ്പ് റാംഗ്ലറിന്റെ പുത്തന്‍ ഓഫ്‌റോഡിംഗ് വിപ്ലവം

ഇന്ധനം കത്തുന്നതിനുള്ള വായുവിനായി ഫില്‍ട്ടറുകളിലേക്കും, എക്‌സ്‌ഹോസ്റ്റുകളിലേക്കും പ്രത്യേകം നീളമുള്ള മെറ്റല്‍പൈപ്പും റാംഗ്ലറില്‍ ഇവര്‍ ചേര്‍ത്തിട്ടുണ്ട്.

കണക്ടറുകളിലേക്ക് വെള്ളം കയറാതിരിക്കാനായി ഗ്രീസുകളുടെ സഹായമാണ് ഇവര്‍ തേടിയിരിക്കുന്നത്. എന്തായാലും ഫ്രെഡ് വില്യംസിന്റെ പുതിയ ജീപ്പ് റാംഗ്ലറിനെ തേടി, ഓഫ് റോഡിംഗ് സംഘങ്ങള്‍ ദിനംപ്രതിയാണ് വന്നെത്തി കൊണ്ടിരിക്കുന്നത്.

കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler modified for Under Water off road driving in Malayalam.
Story first published: Saturday, March 25, 2017, 19:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark