ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

Written By:

പുത്തന്‍ താരോദയങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നു. എംജി മോട്ടോര്‍സും, ടെസ്‌ലയും, കിയയും ഉള്‍പ്പെടുന്ന വമ്പന്‍ നിരയുടെ കടന്ന് വരവില്‍ ഇന്ത്യൻ സമവാക്യങ്ങള്‍ മാറിമറിയുമെന്നതും നിശ്ചയം.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ വരവിലേക്കാണ് ഇന്ന് ഏവരും ഉറ്റുനോക്കുന്നത്. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള കിയ, ആദ്യ വരവില്‍ ക്രെറ്റയ്ക്ക് എതിരായ എസ് യു വി യെ അവതരിപ്പിക്കും.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

2019 ഓടെയാണ് കിയ കാറുകള്‍ ഇന്ത്യയില്‍ അണിനിരക്കുക.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

ആദ്യ ഘട്ടത്തില്‍ കുറഞ്ഞ പക്ഷം മൂന്ന് കാറുകളെ ഇന്ത്യയില്‍ കിയ അവതരിപ്പിക്കുമെന്ന് കിയ മോട്ടോര്‍സ് കോര്‍പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടായി-ഹ്യുന്‍ പറഞ്ഞു.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരായുള്ള മിഡി-സൈസ് എസ്‌യുവി മോഡലാകും ഇന്ത്യന്‍ വിപണിയിലേക്കുള്ള കിയയുടെ ആദ്യ സമര്‍പ്പണം. എസ്‌യുവി, സെഡാന്‍, ഹാച്ച്ബാക്ക് ശ്രേണികളിലേക്ക് മോഡലുകളെ അവതരിപ്പിക്കാന്‍ കിയ ശ്രമിക്കുമെന്ന് കമ്പനി ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

യുവത്വത്തെ ലക്ഷ്യമിട്ടുള്ള ഡിസൈന്‍-ഫീച്ചറുകളാകും കിയ കാറുകളില്‍ ഉള്‍പ്പെടുക. മത്സരം കനത്ത സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി ആഭ്യന്തര ഘടകങ്ങളാകും ആദ്യ കിയ എസ്‌യുവിയില്‍ ഇടംപിടിക്കുക.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

2018 ഓട്ടോ എക്‌സ്‌പോയില്‍ നാല് മോഡലുകളെ വരെ കിയ കാഴ്ചവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

മിഡ്-സൈസ് എസ്‌യുവിക്ക് പുറമെ, കിയയില്‍ നിന്നുള്ള ഹൈ-എന്‍ഡ് പ്രീമിയം കാറുകള്‍ക്കും ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിക്കുമെന്നാണ് സൂചന.

ആദ്യ ഭീഷണി ഹ്യുണ്ടായി ക്രെറ്റയ്ക്ക്; കിയ എത്തുക എസ്‌യുവിയുമായി!

കേവലം ബജറ്റ് നിര്‍മ്മാതാക്കള്‍ എന്നതിലുപരി പ്രീമിയം മുഖം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.

കൂടുതല്‍... #കിയ #kia #suv
English summary
Kia Motors To Launch Hyundai Creta Rival In India. Read in Malayalam.
Story first published: Wednesday, August 9, 2017, 18:48 [IST]
Please Wait while comments are loading...

Latest Photos