മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

By Dijo Jackson

കിയ ഇന്ത്യയിലേക്ക് വരുന്നത് ഇത്ര വലിയ സംഭവമാണോ? ഇന്ത്യയിലേക്ക് ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുന്ന ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളെ ഒരല്‍പം സംശയത്തോടെയാണ് എതിരാളികള്‍ ഉറ്റുനോക്കുന്നത്. 

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

2019 അവസാനത്തോടെ കിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

പിന്നാലെ വിപണിയ്ക്ക് സുപരിചിതമല്ലാത്ത കിയ മോഡലുകളെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തുക ലക്ഷ്യമിട്ട്, റോഡ് ഷോകളുമായി കമ്പനി നിറഞ്ഞ് നില്‍ക്കുകയുമാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

ഒരു കോമ്പാക്ട് എസ്‌യുവിയും, മിഡ്-സൈസ് സെഡാനുമായാണ് ആദ്യ ഘട്ടത്തില്‍ കിയ വരിക.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

ഇന്ത്യയ്ക്കായി കിയ കാത്തുവെച്ച എസ്‌യുവി, സൊറന്റോയാണെന്ന സൂചന ശക്തമായി നിലകൊള്ളവെ, 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി മറയ്ക്ക് പുറത്ത് എത്തിച്ചിരിക്കുകയാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

എക്സ്റ്റീരിയറിനും, ഇന്റീരിയറിനും ലഭിച്ച ഒരുപിടി മിനുക്കുപണികള്‍ക്ക് പുറമെ, പുതിയ 8 സ്പീഡ് ഗിയര്‍ബോക്‌സും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന വിശേഷങ്ങളാണ്.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

പുതിയ ക്രോം ഫിനിഷ് ലഭിച്ച ഫ്രണ്ട് ഗ്രില്ലാണ് എക്സ്റ്റീരിയര്‍ ഡിസൈനില്‍ പ്രധാനം. ടോപ് വേരിയന്റ് ജിടി ലൈനില്‍ റെഡ് കാലിപ്പറുകളും, ക്രോം എക്‌സ്‌ഹോസ്റ്റ് ടിപ്പും, ഫോഗ് ലാമ്പുകളും ഇടംപിടിക്കുന്നുണ്ട്.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികള്‍ക്ക് ഒപ്പമുള്ള 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇന്റീരിയര്‍ ഹൈലൈറ്റ്. ജിടി ലൈന്‍ വേരിയന്റുകള്‍ക്ക് ഗ്രെയ് സ്റ്റിച്ചിംഗ് നേടിയ ബ്ലാക് ലെതര്‍ സീറ്റുകളും കിയ ഒരുക്കിയിട്ടുണ്ട്.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

നിലവിലുള്ള 2.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ലഭ്യമാവുക. 188 bhp കരുത്തേകുന്നതാണ് പെട്രോള്‍ എഞ്ചിന്‍.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 185 bhp കരുത്തേകുമ്പോള്‍, 200 bhp കരുത്താണ് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപിക്കുക.

പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ വിശേഷം.

മറയ്ക്ക് പുറത്ത് അവതരിച്ച സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റ്; ഇന്ത്യന്‍ വരവും ഇങ്ങനെയോ?

6 സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സൊറന്റോ ഫെയ്‌സ്‌ലിഫ്റ്റില്‍ ലഭ്യമാകും. ഓപ്ഷനലായാണ് ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റം മോഡലില്‍ ഇടംപിടിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കിയ #kia motors #suv
English summary
Kia Sorento Facelift Revealed Ahead Of Frankfurt Debut. Read in Malayalam.
Story first published: Monday, September 11, 2017, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X