ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

Written By:

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടിയ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്തിന് സമ്മാനവുമായി മഹീന്ദ്ര. എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്രയുടെ മുന്‍നിര മോഡല്‍, TUV 300 നെയാണ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സമ്മാനമായി നല്‍കുക. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങിനെ പരാജയപ്പെടുത്തിയായണ് ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കീരീടം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് കിഡംബി ശ്രീകാന്ത്.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

ശ്രീകാന്തിന്റെ കരിയറിലെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ആനന്ദ് മഹീന്ദ്രയുടെ അഭിനന്ദനത്തിന് നന്ദി അറിയിച്ചു കൊണ്ട് ശ്രീകാന്ത് കിഡംബി തിരിച്ചും ട്വീറ്റ് ചെയ്തു.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

ശ്രീകാന്ത് കിഡംബിയുടെ കിരീട നേട്ടത്തിന് പിന്നാലെ താരത്തിന് 5 ലക്ഷം രൂപ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

ക്രിക്കറ്റിന് ലഭിക്കുന്ന പരിഗണന ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും അഭിമാനിക്കാവുന്ന വിജയം നല്‍കിയ ശ്രീകാന്തിന് വെറും 5 ലക്ഷം മാത്രമാണ് ലഭിച്ചതെന്നും കാണിച്ച് ഒരു ആരാധകന്‍ അയച്ച ട്വിറ്റിന് ശേഷമാണ് സമ്മാനം നല്‍കുന്ന കാര്യം ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയത്.

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിന് മഹീന്ദ്രയുടെ സമ്മാനം

മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയാണ് TUV 300. 1.5 ലിറ്റര്‍ mHawk ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് TUV 300 ല്‍ ഇടംപിടിക്കുന്നത്. 84 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍-എഎംടി ട്രാന്‍സ്മിഷന്‍ ലഭിക്കും. 7.5 ലക്ഷം രൂപ ആരംഭവിലയിലാണ് മഹീന്ദ്ര TUV 300 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

കൂടുതല്‍... #മഹീന്ദ്ര
English summary
Anand Mahindra Gifts Mahindra Battle Tank To Badminton Champion Kidambi Srikanth. Read in Malayalam.
Story first published: Wednesday, June 28, 2017, 12:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark