'വേഗരാജാവ്' ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

Written By:

വേഗരാജാവ് ബുഗാട്ടി ഷിറോണിന് അപ്രതീക്ഷിത തിരിച്ചടി. ബുഗാട്ടി ഷിറോണ്‍ അടുത്തിടെ സ്ഥാപിച്ച വേഗറെക്കോര്‍ഡ്, കൊയെനിഗ്‌സെഗ് അഗേറ RS തകര്‍ത്തെറിഞ്ഞു.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

41.96 സെക്കന്‍ഡില്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച ബുഗാട്ടി ഷിറോണ്‍, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 400 കിലോമീറ്റര്‍ വേഗത കൈവരിച്ച്, പൂര്‍ണ വേഗത കൈവെടിഞ്ഞ പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കരസ്ഥമാക്കിയത്.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

എന്നാല്‍ ബുഗാട്ടിയുടെ ആഘോഷം കെട്ടടങ്ങും മുമ്പെ അഗേറ RS മായി കളത്തിലിറങ്ങിയ കൊയെനിഗ്‌സെഗ്, 36.44 സെക്കന്‍ഡ് കൊണ്ട് ബുഗാട്ടിയുടെ റെക്കോര്‍ഡ് നിഷപ്രഭമാക്കി.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

36.44 സെക്കന്‍ഡ് കൊണ്ടാണ് കൊയെനിഗ്‌സെഗ് അഗേറ RS, മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച്, പൂര്‍ണ വേഗത കൈവെടിഞ്ഞത് (0-400-0 kmph).

Recommended Video - Watch Now!
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

ഡെന്‍മാര്‍ക്കിലെ വാന്‍ഡല്‍ എയര്‍ഫീല്‍ഡില്‍, കൊയെനിഗ്‌സെഗ് ഫാക്ടറി ഡ്രൈവര്‍ നിക്ലസ് ലില്‍ജയാണ് 36.44 സെക്കന്‍ഡ് എന്ന പുതിയ റെക്കോര്‍ഡിലേക്കാണ് അഗേറ RS നെ നയിച്ചത്.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

26.88 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ച കൊയെനിഗ്‌സെഗ് അഗേറ RS, 9.56 സെക്കന്‍ഡ് കൊണ്ടാണ് പൂര്‍ണ വേഗത കൈവെടിഞ്ഞത്.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

2441 മീറ്ററാണ് വേഗ റെക്കോര്‍ഡിനിടെ കൊയെനിഗ്‌സെഗ് പിന്നിട്ടതും. അതേസമയം, വേഗരാജാവ് ബുഗാട്ടി ഷിറോണ്‍ 3112 മീറ്ററാണ് ഇതേ റെക്കോര്‍ഡിന് വേണ്ടി പിന്നിട്ടത് എന്നതും ശ്രദ്ധേയം.

ഷിറോണിനെക്കാളും കരുത്ത് കുറവാണെങ്കിലും അഗേറ RS നാണ് മികച്ച ആക്‌സിലറേഷന്‍ എന്ന് കൂടി പുതിയ റെക്കോര്‍ഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

5.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് അഗേറ RS ല്‍ ഒരുങ്ങുന്നത്. 7500 rpm ല്‍ 1159 bhp കരുത്തും, 4100 rpm ല്‍ 1280 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. മണിക്കൂറില്‍ 443 കിലോമീറ്ററാണ് കൊയെനിഗ്‌സെഗ് അഗേറ RS ന്റെ ടോപ് സ്പീഡ്.

വേഗരാജാവ് ബുഗാട്ടി ഷിറോണിനെ അട്ടിമറിച്ച് കൊയെനിഗ്‌സെഗ് അഗേറ RS

2015 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് അഗേറ R ന്റെ അത്യാധുനിക വേര്‍ഷന്‍ അഗേറ RS നെ കൊയെനിഗ്‌സെഗ് കാഴ്ചവെച്ചത്. കേവലം 25 യൂണിറ്റുകളെ മാത്രമാണ് കൊയെനിഗ്‌സെഗ് രാജ്യാന്തര വിപണികളിലേക്കായി ഉത്പാദിപ്പിച്ചിട്ടുള്ളതും.

English summary
Koenigsegg Agera RS Smashes Bugatti’s 0-400kmph-0 Time. Read in Malayalam.
Story first published: Friday, October 6, 2017, 11:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark