ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍ — സൂപ്പര്‍ കാറുകള്‍ പുതിയ ഭീഷണിയോ?

Written By:

സൂപ്പര്‍കാറുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. ട്രക്കും, മോട്ടോര്‍സൈക്കിളും എന്ന പോലെ സൂപ്പര്‍കാറുകളും ഇന്ന് ഇന്ത്യന്‍ റോഡുകളില്‍ ഉയര്‍ത്തുന്ന ഭീഷണി അത്ര ചെറുതല്ല.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍ — സൂപ്പര്‍ കാറുകള്‍ പുതിയ ഭീഷണിയോ?

ബംഗളൂരുവില്‍ ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച പുതുപുത്തന്‍ ലംബോര്‍ഗിനി ഉറാക്കാനാണ് ശ്രദ്ധ നേടുന്നത്. ടാറ്റ ഇന്‍ഡിക്കയുമായുള്ള കൂട്ടിയിടിയില്‍ ലംബോര്‍ഗിനി ഉറാക്കാന് സാരമായ തകരാറുകള്‍ സംഭവിച്ചതായി അപകട ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍ — സൂപ്പര്‍ കാറുകള്‍ പുതിയ ഭീഷണിയോ?

അപകടത്തില്‍ ലംബോര്‍ഗിനിയുടെ ഫ്രണ്ട് ബമ്പര്‍ പൂര്‍ണമായും തകര്‍ന്നു. ഫ്രണ്ട് ബമ്പറിന് ഒപ്പം ഉറാക്കാന്റെ അലോയ്ക്കും തകരാര്‍ സംഭവിച്ചതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

മുന്‍വശം ചേര്‍ന്നുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ഉറാക്കാനിലെ എയര്‍ബാഗുകള്‍ പുറത്ത് വന്ന നിലയിലാണ് കാണപ്പെടുന്നത്.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

അപകട കാരണമെന്തെന്ന് ഇത് വരെയും വ്യക്തമല്ല. ടാറ്റ ഇന്‍ഡിക്ക ഡ്രൈവറുടെ അശ്രദ്ധയാണോ, ലംബോര്‍ഗിനി ഡ്രൈവറുടെ അശ്രദ്ധയാണോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

ഇതാദ്യമായല്ല ഇന്ത്യയില്‍ ലംബോര്‍ഗിനി കാര്‍ അപകടത്തില്‍ പെടുന്നത്. നേരത്തെ, ഗുര്‍ഗോണില്‍ വെച്ചുണ്ടായ അപകടത്തില്‍ ലംബോര്‍ഗിനി മുര്‍സിലാഗൊ പൂര്‍ണമായും തകര്‍ന്നിരുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

അതിവേഗതയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലംബോര്‍ഗിനി റോഡില്‍ നിന്നും തെന്നി മാറി മരത്തില്‍ ഇടിച്ച് കയറുകയായിരുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

അന്ന് ലംബോര്‍ഗിനി വെട്ടി പൊളിച്ചാണ് സാരമായ പരുക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

അപകടത്തില്‍ ലംബോര്‍ഗിനിയുടെ പിന്‍ചക്രങ്ങളും പൂര്‍ണമായും തകര്‍ന്നിരുന്നു.

പിന്നാലെ ദില്ലിയില്‍ ഇന്ത്യാ ഗേറ്റിന് സമീപമായും മറ്റൊരു മുര്‍സിലാഗൊയും അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ടാറ്റ ഇന്‍ഡിക്കയുമായി കൂട്ടിയിടിച്ച ലംബോര്‍ഗിനി ഉറാക്കാന്‍; സൂപ്പര്‍ കാറുകള്‍ ഭീഷണിയോ?

2001 മുതല്‍ 2010 വരെയുള്ള കാലയളവിലാണ് മുര്‍സിലാഗൊയെ ലംബോര്‍ഗിനി ഉത്പാദിപ്പിച്ചിരുന്നത്.

Image Source: TOI

കൂടുതല്‍... #ലംബോർഗിനി
English summary
Lamborghini Huracan crashes into a Tata Indica. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark