വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

Written By:

ലോകത്തിലെ വേഗതയേറിയ കാര്‍ ഏതാണ്? മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ബുഗാറ്റി വെയ്‌റോണാണ് പ്രൊഡക്ഷന്‍ കാറുകളിലെ അതിവേഗ താരം. എന്നാല്‍ കസ്റ്റം കാറുകളിലോ? ഇത് ഒരല്‍പം കുഴയ്ക്കുന്ന ചോദ്യമാണ്.

To Follow DriveSpark On Facebook, Click The Like Button
വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

മോഡിഫിക്കേഷന്റെ അനന്ത സാധ്യത മുതലെടുത്ത് പല കസ്റ്റം ഗ്രൂപ്പുകളും അതിവേഗ താരങ്ങളെ ഒരുക്കി കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഒരുക്കിയ ലംബോര്‍ഗിനി ഹുറാക്കാന്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ഇന്ന് ശ്രദ്ധ നേടുന്നത്.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

1.6 കിലോമീറ്റര്‍ ദൂരപരിധിയില്‍, മണിക്കൂറില്‍ 472 കിലോമീറ്റര്‍ വേഗത രേഖപ്പെടുത്തിയ ഫോര്‍ഡ് ജിടിയുടെ റെക്കോര്‍ഡിനെ പകുതി ദൂരത്തില്‍ തന്നെ മറികടക്കാനാണ് ലംബോര്‍ഗിനി ഹുറാക്കാന്‍ ശ്രമിച്ചത്.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

ലംബോര്‍ഗിനിയുടെ ശ്രമം വിജയിച്ചോ? 0.8 ദൂരത്തില്‍, അതായത് ഫോര്‍ഡ് ജിടി കൈവരിച്ച വേഗതയുടെ പകുതി ദൂരത്തില്‍ ലംബോര്‍ഗിനി ഹുറാക്കാന്‍ കീഴടക്കിയത് മണിക്കൂറില്‍ 402 കിലോമീറ്റര്‍ വേഗതയാണ്.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

യഥാര്‍ത്ഥത്തില്‍ ലംബോര്‍ഗിനിയ്ക്ക് ഫോര്‍ഡ് ജിടിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയ്ക്ക് പിന്നില്‍ ലംബോര്‍ഗിനിയുടെ ശ്രമം അവസാനിക്കുകയായിരുന്നു.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

പക്ഷെ, ദൂരം കണക്കിലെടുക്കുമ്പോള്‍ ലംബോര്‍ഗിനി രേഖപ്പെടുത്തിയ വേഗത അതിശയിപ്പിക്കുന്നതാണ്.

ഫോര്‍ഡ് ജിടിയുടെ വേഗത കൈവരിക്കാന്‍ ലംബോര്‍ഗിനി ഹുറാക്കാന് സാധിക്കില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

ലംബോര്‍ഗിനിയുടെ വേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇതിന് കാരണം. ഫോര്‍ഡ് ജിടിയെ മറികടക്കാന്‍ ഉയര്‍ന്ന ഗിയര്‍ അനുപാതവും, ഉയര്‍ന്ന ആക്‌സിലറേഷനും ലംബോര്‍ഗിനി ഹുറാക്കാനില്‍ ഇനിയും അനിവാര്യമാണ്.

എന്നാല്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത കൂടി കൂട്ടിച്ചേര്‍ക്കാനുള്ള കരുത്തും, കരുത്തിനുള്ള ഇടവും ലംബോര്‍ഗിനി ഹുറാക്കാനില്ലെന്നാണ് മോഡിഫിക്കേഷൻ വിദഗ്ധർ പറയുന്നത്.

വേഗതയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ലംബോര്‍ഗിനി

എന്നാല്‍ 0.8 ദൂരത്തില്‍ ലംബോര്‍ഗിനി രേഖപ്പെടുത്തിയ 402 കിലോമീറ്റര്‍ വേഗത അമ്പരിപ്പിക്കുന്നതാണ്. ഫോര്‍ഡ് ജിടിയെ കീഴടക്കാന്‍ സാധിച്ചില്ലെങ്കിലും ഹാഫ് മൈല്‍ ദൂരത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വേഗത എന്ന റെക്കോര്‍ഡ് അണ്ടര്‍ഗ്രൗണ്ട് റേസിംഗ് സംഘം ഒരുക്കിയ ഹുറാക്കാനിന് സ്വന്തമാണ്.

കൂടുതല്‍... #ലംബോർഗിനി
English summary
Lamborghini Huracan Hit World Record Speed. Read in Malayalam.
Story first published: Wednesday, May 24, 2017, 10:42 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark