കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

കഴിഞ്ഞ വര്‍ഷം ജനുവരിയിൽ വിപണിയിലെത്തിയ കെയുവി 100 ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖം മിനുക്കി വീണ്ടും അവതരിക്കുന്നു.

By Praseetha

കോംപാക്ട് ക്രോസോവർ ശ്രേണിയിൽ മാരുതി അവതരിപ്പിച്ച ഇഗ്നിസ് തകർപ്പൻ ബുക്കിംഗുകളുമായി മുന്നേറുമ്പോൾ വിപണിയിലൊന്നു പിടിച്ചുനിൽക്കുക എന്ന ലക്ഷ്യം മുൻനിർത്തി കെയുവി 100 വാർഷിക പതിപ്പുമായി എത്തുകയാണ് മഹീന്ദ്ര.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

കഴിഞ്ഞവർഷം ജനുവരിയിൽ അരങ്ങേറിയ കെയുവി 100 ഒരു വർഷം തികയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖംമിനുക്കി വീണ്ടുമൊരു അവതരണത്തിനൊരുങ്ങുന്നത്.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

മുംബൈയിൽ വച്ചുനടന്നൊരു ചടങ്ങിൽ മഹീന്ദ്ര പുതിയ വാർഷിക പതിപ്പിന്റെ പ്രദർശനം നടത്തിക്കഴിഞ്ഞു. ഡ്യുവൽ ടോൺ പെയിന്റ് സ്കീമിലാണ് പുതിയ കെയുവി 100 അവതരിച്ചിരിക്കുന്നത്. ഫ്ലാംബോയിന്റ് റെഡ്, ഡാസലിംഗ് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമായിരിക്കും.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

വാഹനത്തിന്റെ എ,ബി,സി പില്ലറിലും അതോടൊപ്പം റൂഫിലും മെറ്റാലിക് ബ്ലാക്ക് ഷേയിഡ് നൽകിയിട്ടുണ്ടെന്നുള്ളതാണ് പഴയ മോഡലുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഈ വാർഷിക പതിപ്പിന്റെ ഏറ്റവും വലിയ സവിശേഷത.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

കെയുവി 100ന്റെ ടോപ്പ് എന്റ് വേരിയന്റായ കെ8 മോഡലുകളിൽ പുതുക്കിയ 15 ഇഞ്ച് അലോയ് വീലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

അതേസമയം കെ6, കെ6+ വേരിയന്റുകളിൽ 14 ഇഞ്ച് അലോയ് വീലുകളാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. സ്പെഷ്യൽ എഡിഷന്റെ ഇന്റീരിയറിൽ ബ്ലാക്ക് തീം ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ ഫീച്ചറുകളിലൊന്നും മാറ്റമില്ല.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

ഇതിനുപുറമെ സ്‌പോര്‍ടി എക്സ്റ്റീരിയര്‍ കിറ്റ്, സ്‌പോര്‍ടി ഇന്റീരിയര്‍ കിറ്റ്, പ്രീമിയം എക്സ്റ്റീരിയര്‍ കിറ്റ്, പ്രീമിയം ഇന്റീരിയര്‍ കിറ്റ് എന്നിങ്ങനെ നാലുതരത്തിലുള്ള അക്‌സസറി കിറ്റുകളും വാർഷിക പതിപ്പിനൊപ്പം കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 82 ബിഎച്ച്പിയും 114 എന്‍എം ടോര്‍ക്കുമുള്ള അതെ 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ജി 80 എൻജിനും 77 ബിഎച്ച്പിയും 190 എന്‍എം ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍ എം ഫാല്‍ക്കണ്‍ ഡി 75 എൻജിനും തന്നെയാണ് കരുത്ത്.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

ഇരു എൻജിനുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഉള്ളത്. മാരുതി ഇഗ്നിസ് വിപണിയിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് കെയുവി 100 വാർഷിക പതിപ്പുമായി മഹീന്ദ്രയും രംഗത്തെത്തിയിരിക്കുന്നത്.

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു...

ഈ മാസം അവസാനത്തോടെ ഈ പ്രത്യേക പതിപ്പിന്റെ ഓദ്യോഗിക അവതരണമുണ്ടാകുമെന്നാണ് കമ്പനി സൂചിപ്പിച്ചിരിക്കുന്നത്. ഇതോടെ കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ മത്സരമൊന്ന് കൊഴുക്കുവാനുള്ള സാധ്യതയുമുണ്ട്.

ടാറ്റയുടെ പുതിയ എംപിവി ഹെക്സ ആകർഷകമായ വിലയിൽ എത്തിച്ചേർന്നിരിക്കുന്നു. നിങ്ങൾക്കും സ്വന്തമാക്കാം ഈ പുത്തൻ എംപിവി ഹെക്സ. കൂടുതൽ ഇമേജുകൾക്ക് ഗ്യാലറി കാണൂ.

More from DriveSpark

Article Published On: Saturday, January 21, 2017, 11:23 [IST]
English summary
Mahindra KUV100 Anniversary Edition Revealed Ahead Of Launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X