KUV100 NXT എഎംടി പതിപ്പുമായി മഹീന്ദ്ര ഉടന്‍ എത്തും
അടിമുടി മാറ്റങ്ങള്‍ കൈവരിച്ചാണ് പുതിയ മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തിയത്. സ്മാര്‍ട്ട് ആന്‍ഡ് സ്‌പോര്‍ടിയാണ് മഹീന്ദ്രയുടെ പുതിയ മൈക്രോ എസ്‌യുവി എന്ന് അഭിപ്രായവും വരവിന് പിന്നാലെ ഉയര്‍ന്നു കഴിഞ്ഞു.

മൈക്രോ എസ്‌യുവി KUV100 നിരയിലേക്ക് കൂടുതല്‍ അംഗങ്ങളെ അണിനിരത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര. ഇതിന്റെ ഭാഗമായി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, KUV100 NXT യില്‍ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെ മഹീന്ദ്ര നല്‍കും.

2018 ആരംഭത്തോടെ തന്നെ KUV100 NXT യുടെ എഎംടി പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് സൂചന. ഇതിന് പുറമെ, KUV100 ന്റെ ഇലക്ട്രിക് പതിപ്പിനെയും അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്.

നിലവില്‍ TUV300, നുവോസ്‌പോര്‍ട് എന്നീ കോമ്പാക്ട് എസ്‌യുവികളില്‍ എഎംടി ഗിയര്‍ബോക്‌സിനെ മഹീന്ദ്ര നല്‍കുന്നുണ്ട്. ഇരു മോഡലുകളിലും ഒരുങ്ങുന്ന എഎംടി സെറ്റപ്പ് തന്നെയാകും പുതിയ KUV100 NXT യുടെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ മഹീന്ദ്ര നല്‍കുക.

നിലവില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് KUV100 NXT യില്‍ മഹീന്ദ്ര ലഭ്യമാക്കുന്നത്. വിപണിയില്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍ക്ക് പ്രചാരമേറുന്ന പശ്ചാത്തലത്തില്‍, KUV100 NXT യുടെ എഎംടി പതിപ്പ് സമവാക്യങ്ങളെ മാറ്റി മറിക്കാന്‍ പോന്നതാകുമെന്ന വിലയിരുത്തലുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
Recommended Video


1.2 ലിറ്റര്‍ എഞ്ചിനാണ് പുതിയ മഹീന്ദ്ര KUV100 NXT യില്‍ ഒരുങ്ങുന്നത്. 82 bhp കരുത്തും 115 Nm torque ഉം ഏകുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 77 bhp കരുത്തും 190 Nm torque മാണ് 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








