മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

Written By:

മഹീന്ദ്ര KUV100 NXT ഇന്ത്യയില്‍ പുറത്തിറങ്ങി. 4.39 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തിയിരിക്കുന്നത് (മുംബൈ).

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

KUV100 ന്റെ പുതുക്കിയ പതിപ്പാണ് പുതിയ മഹീന്ദ്ര KUV100 NXT. ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങളും പുതിയ മോഡലില്‍ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

2018 രണ്ടാം പാദത്തോടെ KUV100 NXT യുടെ ഇലക്ട്രിക് പതിപ്പിനെയും മഹീന്ദ്ര നല്‍കും.

Variant Petrol Diesel
K2 Rs 4.39 lakh Rs 5.39 lakh
K2+ Rs 4.79 lakh Rs 5.63 lakh
K4+ Rs 5.24 lakh Rs 6.11 lakh
K6+ Rs 6.04 lakh Rs 6.95 lakh
K8 Rs 6.40 lakh Rs 7.33 lakh
മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

K2, K2+, K4+, K6+, K8 എന്നീ അഞ്ച് വേരിയന്റുകളിലായാണ് മഹീന്ദ്ര KUV100 NXT ഒരുങ്ങുന്നത്. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ പുതിയ KUV100 NXT ലഭ്യമാണ്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

1.2 ലിറ്റര്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT യില്‍ ഒരുങ്ങുന്നത്. 5500 rpm ല്‍ 82 bhp കരുത്തും 3500-3600 rpm ല്‍ 115 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

3750 rpm ല്‍ 77 bhp കരുത്തും 1750-2250 rpm ല്‍ 190 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് KUV100 NXT ഡീസല്‍ വേര്‍ഷന്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ മഹീന്ദ്ര ഒരുക്കുന്നത്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

വിവിധ ഡ്രൈവിംഗ് മോഡുകള്‍ സാധ്യമാക്കുന്ന മഹീന്ദ്രയുടെ മൈക്രോ-ഹൈബ്രിഡ് ടെക്‌നോളജിയും പുതിയ KUV100 NXT യുടെ വിശേഷമാണ്.

Recommended Video - Watch Now!
Tata Nexon Review: Specs
മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

ഡിസൈനില്‍ ഒട്ടനവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് KUV100 NXT എത്തിയിരിക്കുന്നത്. ക്രോം ഇന്‍സേര്‍ട്ടുകള്‍ക്ക് ഒപ്പമുള്ള അഗ്രസീവ് ഗ്രില്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്ക് ഒപ്പമുള്ള ഡ്യൂവല്‍ ടോണ്‍ ബമ്പറുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, പുതിയ ടെയില്‍ഗെയ്റ്റ്, പുതിയ സ്‌പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ മോഡലിന്റെ ഡിസൈന്‍ ഫീച്ചറുകള്‍.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ പ്രധാന വിശേഷം. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയ്ക്കുള്ള ഡിസ്‌പ്ലേയായും ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ പ്രവര്‍ത്തിക്കും.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

മഹീന്ദ്ര ബ്ലൂസെന്‍സ് മൊബൈല്‍ ആപ്പ് കണക്ടിവിറ്റിയും, ജിപിഎസ് നാവിഗേഷനും ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. ഫുള്‍-ബ്ലാക് ഇന്റീരിയര്‍, പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍ എന്നിവയും അകത്തളെ വിശേഷങ്ങളാണ്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, മള്‍ട്ടിപ്പിള്‍ സ്റ്റോറേജ് സ്‌പെയ്‌സുകള്‍, മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പ്, അഡജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ് എന്നിവയും പുതിയ KUV100 NXT യില്‍ സാന്നിധ്യമറിയിക്കുന്നുണ്ട്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് സുരക്ഷ, വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നിലകൊള്ളും. അതേസമയം, ബേസ് K2 വേരിയന്റ് ഒഴികെ മറ്റ് വേരിയന്റുകളില്‍ എല്ലാം ഡ്യൂവല്‍ എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നുണ്ട്.

മഹീന്ദ്ര KUV100 NXT വിപണിയില്‍ എത്തി; വില 4.39 ലക്ഷം രൂപ

റിയര്‍ സീറ്റുകള്‍ക്കുള്ള ISOFIX ആങ്കറുകളും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറാണ്.

കൂടുതല്‍... #mahindra #new launch #മഹീന്ദ്ര
English summary
Mahindra KUV100 NXT Launched In India; Prices Start At Rs 4.39 Lakh. Read in Malayalam.
Story first published: Tuesday, October 10, 2017, 13:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark