ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

Written By:

അടുത്തിടെയാണ് സ്‌കോര്‍പിയോയുടെ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തിയത്. നടപടിക്ക് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സ്‌കോര്‍പിയോ ഓട്ടോമാറ്റിക് വേരിയന്റുകളെ മഹീന്ദ്ര പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എക്‌സ്‌യുവി 500 ല്‍ നിന്നുമുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാകും പുതിയ മഹീന്ദ്ര സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വന്നെത്തുക.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

കര്‍ണാടകയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന പുതിയ സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

ഫ്രണ്ട് എൻഡിലും റിയർ എൻഡിലും ഒരുപിടി ഡിസൈൻ മാറ്റങ്ങളോടെയാണ് സ്കോർപിയോ ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങിയിരിക്കുന്നത്. അതേസമയം, നിലവിലെ സ്കോർപിയോയ്ക്ക് സമാനമായ സൈഡ് പ്രൊഫൈലാണ് സ്കോർപിയോഫെയ്‌സ്‌ലിഫ്റ്റിലും മഹീന്ദ്ര നൽകുന്നത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിലെ ട്രെന്‍ഡിനും ടെക്‌നോളജിക്കും അനുസൃതമയാണ് സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനെ മഹീന്ദ്ര നല്‍കുക.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

ഡിസൈന്‍ മാറ്റത്തിന് ഒപ്പം, സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷന്റെ കരുത്ത് ഉത്പാദനവും മഹീന്ദ്ര താരതമ്യേന വർധിപ്പിച്ചിട്ടുണ്ട്.2.2 ലിറ്റര്‍ എംഹൊക്ക് എഞ്ചിനില്‍ നിന്നും 138 bhp കരുത്താകും (20 bhp യുടെ വര്‍ധനവ്) ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന് ലഭിക്കുക. കരുത്തിന് അനുപാതമായ ടോര്‍ഖ് വർധനവും മോഡലില്‍ മഹീന്ദ്ര നല്‍കുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

'എയ്‌സിനി'ല്‍ നിന്നുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റില്‍ ഇടംപിടിക്കുക. നിലവില്‍ എക്‌സ്‌യുവി 500 ല്‍ ഇതേ ഗിയര്‍ ബോക്‌സാണ് മഹീന്ദ്ര ഒരുക്കുന്നത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

സ്‌കോര്‍പിയോയുടെ എഞ്ചിന്‍ ഘടനയ്ക്കും RWD/4WD ഡ്രൈവ് ലേഔട്ടിനും അനുസൃതമായി റീഡിസൈന്‍ ചെയ്ത ഗിയര്‍ബോക്‌സാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

അതേസമയം നിലവില്‍ സ്‌കോര്‍പിയോയിലുള്ള 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റില്‍ മഹീന്ദ്ര ലഭ്യമാക്കും.2014 ലാണ് സ്‌കോര്‍പിയോ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനെ മഹീന്ദ്ര ആദ്യമായി അവതരിപ്പിച്ചത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

അതിന് ശേഷം ഇത് രണ്ടാം തവണയാണ് സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നത്.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി സ്‌കോര്‍പിയോ ഫെയ്‌സ്‌ലിഫ്റ്റ്

സ്‌കോര്‍പിയോയ്ക്ക് പുറമെ, എക്‌സ്‌യുവി 500 നും മഹീന്ദ്ര ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്‍ ഒരുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടുതല്‍... #മഹീന്ദ്ര
English summary
Upcoming Mahindra Scorpio Facelift To Feature Automatic Gearbox from XUV 500. Read in Malayalam.
Story first published: Thursday, June 8, 2017, 10:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark