മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ ചിത്രങ്ങള്‍ പുറത്ത്; വരവ് ഉടനെന്ന് സൂചന
നിലവിലുള്ള പഴഞ്ചന്‍ പിക്ക്-അപ് ട്രക്കിന്റെ മുഖമുദ്രയെ പൂര്‍ണമായും മഹീന്ദ്ര മാറ്റിയിരിക്കുകയാണ്.
വരവിന് മുമ്പെ, പുതുതലമുറ മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവെ യുടെ ചിത്രങ്ങള്‍ പുറത്ത്. ഇന്ത്യന്‍ റോഡില്‍ പരീക്ഷണയോട്ടം നടത്തവെയാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ്എവെ പിക്ക് അപ് ട്രക്ക് ക്യാമറക്കണ്ണില്‍ അകപ്പെട്ടത്.

മുന്‍തലമുറ സ്‌കോര്‍പിയോയെ അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. വിദേശ വിപണികളില്‍ പിക്ക്-അപ് എന്ന പേരിലാണ് മോഡലിനെ മഹീന്ദ്ര അവതരിപ്പിക്കുന്നത്.

മുന്‍മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലില്‍ മഹീന്ദ്ര അല്‍പം മാറ്റങ്ങള്‍ വരുത്തിയതായി പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. സ്‌കോര്‍പിയോ ഗെറ്റ് എവെയുടെ ഫ്രണ്ട് എന്‍ഡിലാണ് മഹീന്ദ്ര മാറ്റങ്ങള്‍ ഏറെയും വരുത്തിയിട്ടുള്ളത്.

നിലവിലുള്ള പഴഞ്ചന്‍ പിക്ക്-അപ് ട്രക്കിന്റെ മുഖമുദ്രയെ പൂര്‍ണമായും മഹീന്ദ്ര മാറ്റിയിരിക്കുകയാണ്. സ്‌കോര്‍പിയോയുടെ മുഖരൂപത്തിലാണ് പുതിയ സ്‌കോര്‍പിയോ ഗെറ്റ് എവെ എത്തുന്നത്. ഇത് മോഡലിന് മസ്‌കുലാര്‍ ലുക്ക് ഒരുക്കുന്നു.

എന്നാല്‍ ഗെറ്റ് എവെയുടെ റിയര്‍ എന്‍ഡില്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താന്‍ മഹീന്ദ്ര തയ്യാറായിട്ടില്ല. സ്‌കോര്‍പിയോയില്‍ നിന്നും ഫ്രണ്ട് മാത്രമല്ല സ്‌കോര്‍പിയോ ഗെറ്റ്എവെയ്ക്കായി മഹീന്ദ്ര കടമെടുത്തിരിക്കുന്നത്.

സ്‌കോര്‍പിയോയുടെ തന്നെ ഹൈഡ്രോഫോം ചാസിയും, ബിഎസ് IV വേരിയന്റ് 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമാണ് പുതിയ മോഡലില്‍ മഹീന്ദ്ര ഉള്‍പ്പെടുത്തിയിരിക്കുന്നത്. 120 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഗെറ്റ് എവെയുടെ എഞ്ചിന്‍.

ഗെറ്റ് എവെയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി മഹീന്ദ്ര ബന്ധപ്പെടുത്തിയിട്ടുള്ളത്. മോഡലിന്റെ ഓള്‍-വീല്‍-ഡ്രൈവ് വേര്‍ഷനെ മഹീന്ദ്ര അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








