മഹീന്ദ്ര എക്സ്‌യുവി500 സ്പോർട്സ് പതിപ്പ് അവതരിച്ചു....
മഹീന്ദ്ര എക്സ്‌യുവി 500 സ്പോർട്സ് വേരിയന്റിന്റെ പരിമിതക്കാല എഡിഷനെ വിപണിയിലെത്തിച്ചു.
ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളായ മഹീന്ദ്ര എക്സ്‌യുവി 500 സ്പോർട്സ് വേരിയന്റിന്റെ പരിമിതക്കാല എഡിഷനെ വിപണിയിലെത്തിച്ചു. ഓട്ടോമാറ്റിക്, മാനുവൽ പതിപ്പിൽ അവതരിച്ചിരിക്കുന്ന ഈ സ്പോർട്സ് എക്സ്‌യുവിക്ക് 16.5 ലക്ഷം, 17.56ലക്ഷം എന്ന നിരക്കിലാണ് മുംബൈ എക്സ്ഷോറൂം വില.

റെഡ് ബ്രേക്ക് ക്യാലിപറോടുകൂടിയ അലോയ് വീലുകൾ, ഓറഞ്ച് റൂഫ് റെയിൽസും ഡോർ ഹാന്റിലുകളും, ഫോഗ് ലാമ്പ് ഇൻസേർട്ടുകൾ, സ്പോർട്സ് ബാഡ്ജ് എന്നീ പരിഷ്ക്കാരങ്ങളാണ് ഈ സ്പോർടി പതിപ്പിൽ വരുത്തിയിട്ടുള്ളത്.

7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നാവിഗേഷൻ, റിവേഴ്സ് ക്യാമറ, ക്രൂസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രെഷർ മോണിറ്ററിംഗ് സിസ്റ്റം, റെയിൻ സെൻസിംഗ് വൈപ്പർ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് എന്നീ സവിശേഷതകളും അടങ്ങുന്നതാണ് എക്സ്‌യുവി 500 സ്പോർടി എഡിഷൻ.

140ബിഎച്ച്പിയും 330എൻഎം ടോർക്കും നൽകുന്ന 2.2ലിറ്റർ ടർബോചാർജ്ഡ് ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ഈ സ്പോർടി പതിപ്പിന് കരുത്തേകുന്നത്.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയ്ക്കൊപ്പം ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഈ വാഹനത്തിന്റെ എൻജിനോട് ചേർത്തിട്ടുണ്ട്.

മികവുറ്റ ഫീച്ചറുകളും കാഴ്ചയിലും ആകർഷണീതയുള്ള ഒരു മോഡലായിട്ടാണ് മഹീന്ദ്ര ഈ പരിമിതക്കാല എഡിഷനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
കാണാം മഹീന്ദ്ര എക്സ്‌യുവി 500 ഇമേജുകൾ


Click it and Unblock the Notifications








