സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

By Dijo Jackson

ഉത്സവകാലത്തിന് മുമ്പെ വിപണിയില്‍ പിടി മുറുക്കാനുളള തീവ്രശ്രമത്തിലാണ് കാര്‍ നിര്‍മ്മാതാക്കളെല്ലാം. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയും വിപണിയില്‍ ആധിപത്യം തുടരുന്നതിനുള്ള കരുക്കള്‍ നീക്കി കഴിഞ്ഞു.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

പുതിയ ക്രോസ്ഓവര്‍ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റാണ് ഉത്സവകാലത്തേക്കുള്ള മാരുതിയുടെ സമര്‍പ്പണം. എന്നാല്‍ എസ്-ക്രോസിന് പുറമെ മറ്റൊരു സര്‍പ്രൈസ് കൂടി മാരുതി കരുതി വെച്ചിട്ടുണ്ട്.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

ജനപ്രിയ ഹാച്ച്ബാക്ക് സെലറിയോയുടെ ക്രോസ് പതിപ്പും മാരുതിയുടെ പണിപ്പുരയില്‍ ഒരുങ്ങി നില്‍ക്കുകയാണ്. പുതിയ കാറിന്റെ പരസ്യ ചിത്രീകരണത്തിനിടെ TeamBHP യാണ് സെലറിയോ ക്രോസിനെ പകര്‍ത്തിയത്.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

കാറിന്റെ റിയര്‍ എന്‍ഡിലേക്ക് വെളിച്ചം വീശുന്നതാണ് പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍. ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗ് നേടിയ റിയര്‍ ബമ്പറും, വീല്‍ ആര്‍ച്ചുകളുമാണ് സെലറിയോ ക്രോസില്‍ ഒരുങ്ങിയിട്ടുള്ളതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

2016 ഓട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് കാറായി പുതിയ സെലറിയോ പതിപ്പിനെ മാരുതി കാഴ്ചവെച്ചിരുന്നു. സ്‌പോര്‍ടി ഓറഞ്ച് കളര്‍ സ്‌കീം ലഭിച്ച സെലറിയോ ക്രോസില്‍, ബ്ലാക് അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായതിനാല്‍ തന്നെ പുതിയ മോഡലിനെ സംബന്ധിച്ച് ഏറെ വിവരങ്ങള്‍ ലഭ്യമല്ല. ടാറ്റ ടിയാഗൊയില്‍ നിന്നും നേരിടുന്ന കനത്ത മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സെലറിയോ ക്രോസ് പതിപ്പ് മാരുതിയ്ക്ക് ഒരല്‍പം ആശ്വാസമേകുമെന്നത് ഉറപ്പ്.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

ബോക്‌സി മസ്‌കുലാര്‍ ലുക്കിന് വേണ്ടിയുള്ള ബോഡി ക്ലാഡിംഗും, ഫ്രണ്ട്-റിയര്‍ ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളും സെലറിയോ ക്രോസിന് പരുക്കന്‍ മുഖഭാവം നല്‍കുമെന്നാണ് പ്രതീക്ഷ.

Recommended Video

Datsun rediGO Gold 1.0-Litre Launched In India | In Malayalam - DriveSpark മലയാളം
സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

സെലറിയോ ക്രോസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് സംബന്ധിച്ച സൂചനകളും ലഭ്യമല്ല.

സെലറിയോയ്ക്ക് ക്രോസ് പതിപ്പുമായി മാരുതി; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രം പുറത്ത്

നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും സെലറിയോ ക്രോസും വന്നെത്തുക. 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകള്‍ ലഭ്യമായേക്കാം.

More from DriveSpark

Article Published On: Wednesday, September 27, 2017, 12:47 [IST]
English summary
Spy Pics: Maruti Celerio Cross Spotted; Launch Imminent? Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X