ജിഎസ്ടിക്ക് ശേഷം മാരുതി ഡിസൈറിന്റെ വിലയും കുറഞ്ഞു
ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ കാറുകളിന്മേല്‍ ലഭ്യമാകുന്ന വിലക്കുറവ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്ന് മുതല്‍ 3 ശതമാനം വിലക്കുറവാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി പ്രഖ്യാപിച്ചത്.

പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ മാരുതി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ ഡിസൈറിന്റെ വിലയും കുറഞ്ഞിരിക്കുകയാണ്. 4000 രൂപ വരെയാണ് സബ്-കോമ്പാക്ട് സെഡാന്‍ ഡിസൈറില്‍ മാരുതി കുറച്ചിരിക്കുന്നത്.

പുതിയ നികുതി ഘടന പ്രകാരം, 28 ശതമാനം നികുതിയും ഒരു ശതമാനം അധിക സെസുമാണ് ഡിസൈര്‍ പെട്രോള്‍ വേരിയന്റില്‍ ഈടാക്കുന്നത്.

ഡിസൈര്‍ ഡീസല്‍ വേരിയന്റില്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് നിലകൊള്ളുന്നതും. തത്ഫലമായി 5.42 ലക്ഷം രൂപ ആരംഭവിലയിലാകും ഇനി മുതല്‍ മാരുതി ഡിസൈര്‍ വിപണിയില്‍ എത്തുക.

Prices Ex-Showroom (Delhi)
| Model | Pre-GST | Post-GST | Price Difference |
| Maruti Dzire | Rs 5.45 lakh - Rs 9.41 lakh | Rs 5.42 lakh - Rs 9.39 lakh | Rs 4,000 |

പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ പുതുതലമുറ മാരുതി ഡിസൈര്‍ ലഭ്യമാണ്. 84 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍ പെട്രോള്‍ മോഡലില്‍ ഇടംപിടിക്കുമ്പോള്‍, 74 bhp കരുത്തും 190 Nm toruqe ഉം പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനാണ് ഡീസല്‍ മോഡലില്‍ ഇടംപിടിക്കുന്നത്.

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളെ ഇരു വേരിയന്റുകളിലും മാരുതി ലഭ്യമാക്കുന്നു.നേരത്തെ, സ്വിഫ്റ്റ്, ആള്‍ട്ടോ മോഡലുകളുടെ വിലയും മാരുതി പുതുക്കിയിരുന്നു.


Click it and Unblock the Notifications








