മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

Written By:

ഇന്ത്യയിലെ മുൻനിര കാർനിർമാതാവായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ ശ്രേണിയിലുമുള്ള കാറുകളുടെ വില വർധനവ് ഏർപ്പെടുത്തുന്നു. വിവിധ മോഡലുകൾക്കായി 1,500 മുതൽ 8,014 രൂപ വരെയാണ് പ്രാബല്യത്തിലെത്തിയിട്ടുള്ള വിലവർധനവ്.

To Follow DriveSpark On Facebook, Click The Like Button
മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

അസംസ്കൃത വസ്തുക്കളുടെ വില വർധനവും കടത്തുകൂലി ഉയർന്നതും കൂടാതെ ഭരണ ചെലവുകൾ വർധിച്ചതുമൊക്കെയാണു വാഹന വില വർധനപ്പിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

എൻട്രി ലെവൽ ഹാച്ച്ബാക്കായ ഓൾട്ടോ 800 മുതൽ കോംപാക്ട് എസ്‌യുവിയായ എസ് ക്രോസ് വരെ നീളന്നതാണു മാരുതിയുടെ പ്രൊഡക്ട് ശൃംഖല.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

അതിൽ ദില്ലി എക്സ്ഷോറൂം 2.45 ലക്ഷം മുതൽ 13.03 ലക്ഷം രൂപ വരെയാണ് ഓരോ വാഹനങ്ങൾക്കും നിശ്ചയിച്ചിട്ടുള്ള വില.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

ആറു മാസത്തിനുള്ളിൽ തന്നെ ഇത് രണ്ടാം തവണയാണ് മാരുതി വാഹനങ്ങളുടെ വിലയിൽ വർധനവ് ഏർപ്പെടുത്തുന്നത്.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

2016 ആഗസ്തിൽ വിറ്റാര ബ്രെസയ്ക്ക് 20,000രൂപ വീതവും ബലെനോയ്ക്ക് 10,000 രൂപ വീതവും മറ്റ് മോഡലുകൾക്ക് 1,500 രൂപ മുതൽ 5,000 രൂപ വരെയും വില വർധിപ്പിച്ചിരുന്നു.

മാരുതി കാറുകൾക്ക് പൊള്ളുന്ന വില!!!

കടത്തു കൂലിയും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായിരിക്കുന്ന വർധനവും കാണിച്ച് മഹീന്ദ്ര, ഹ്യുണ്ടായ്, ടാറ്റ മോട്ടേഴ്സ്, മെഴ്സിഡസ് ബെൻസ് എന്നിവരാണ് പുതുവർഷത്തിൽ വില വർധനവ് ഏർപ്പെടുത്തിയിരിക്കുന്ന മറ്റ് നിർമാതാക്കൾ.

  

നിരത്തിൽ താരമായിക്കൊണ്ടിരിക്കുന്ന ഇഗ്സിന്റെ എക്സ്റ്റീരിയർ, ഇന്റീരിയർ ഫോട്ടോകൾ ആസ്വദിക്കാം.

English summary
Maruti Hikes Prices Of Entire Car Range With Immediate Effect
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark